ഭാര്യാമാതാവിനെ വെട്ടി പരിൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

Advertisement

തിരുവനന്തപുരം. പാലോട് ഭാര്യാമാതാവിനെ വെട്ടി പരിൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.പരിക്കേറ്റ ഭാര്യ മാതാവ് എസ്ത (60)യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആത്മഹത്യക്ക് ശ്രമിച്ച വെള്ളനാട് സ്വദേശി ഷിബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.പാലോട് 
കരിമൻകോട് ലക്ഷം വീട് കോളനിയിൽ രാത്രി 9 മണിയോടെയാണ് സംഭവം. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന പ്രകൃതമാണ് ഷിബുവിനെന്ന് പൊലീസ് പറയുന്നു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷിബുവിൻ്റെ ഭാര്യയെ ആക്രമിക്കാൻ ശ്രമിക്കുന്നത് തടയാനെത്തിയ ഭാര്യ മാതാവിൻ്റെ തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നാലെ വാടക വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച ഷിബുവിനെ പൊലീസ് വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്ന് രക്ഷിക്കുകയായിരുന്നു. ഇയാളുടെ പരിക്ക് സാരമല്ല. ഷിബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റ എസ്തയെ ആദ്യം പാലോട് ആശുപത്രിയിലും പിന്നാലെ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

Advertisement