വീണയുടെ കമ്പനി വന്‍തോതില്‍ നികുതി വെട്ടിച്ചുവെന്നും കേരളത്തില്‍ ഉടനീളം പലസ്ഥാപനങ്ങളില്‍നിന്നും തുകവാങ്ങുന്നുണ്ടെന്നും മാത്യു കുഴല്‍നാടന്‍

Advertisement

കോട്ടയം. വീണയുടെ കമ്പനി വന്‍തോതില്‍ നികുതിവെട്ടിച്ചതായും കേരളത്തില്‍ ഉടനീളം പലസ്ഥാപനങ്ങളില്‍നിന്നും തുകവാങ്ങുന്നുണ്ടെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചു.
രണ്ടു സംസ്ഥാനങ്ങളില്‍നിന്നുള്ള കമ്പനികള്‍ തമ്മില്‍ 1.72 കോടിരൂപയുടെ ഇടപാട് നടന്നതാണ്. 30 . 96 ലക്ഷം ഐജിഎസ്ടി ഇനത്തില്‍ കിട്ടേണ്ടതാണ്.2017,18,19കാലഘട്ടത്തില്‍ 42.48ലക്ഷം രൂപ വാങ്ങിയതായി രേഖയുണ്ട് ഇതിന് ജിഎസ്ടി 6.48 ലക്ഷം എക്‌സാലോജിക് അടച്ചിരുന്നു.കമ്പനി ഉടമയുടെ ഭാര്യയില്‍ നിന്ന് 39ലക്ഷം കടംവാങ്ങിയിട്ടുണ്ട്.

1.72കോടിയുടെ ഐജിഎസ്ടി 30 . 96 ലക്ഷം ഐജിഎസ്ടി ഇനത്തില്‍ കിട്ടേണ്ടതാണ്.വീണയുടെ കമ്പനിയുടെ സെക്യൂരിറ്റിപോലെ ഇടപെടുന്ന സിപിഎം ഇതിന്റെ രേഖ പുറത്തുവിടണം.

ഇത് വാങ്ങണമെന്നാവശ്യപ്പെട്ട് ധനമന്ത്രിക്ക് കുഴല്‍നാടന്‍ തല്‍സമയം മെയില്‍ അയച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ സെക്യൂരിറ്റി ഏജന്‍സിയായി സിപിഎം മാറുന്നത് കാണുമ്പോള്‍ പുഛമല്ല, സഹതാപമാണ്.

അഴിമതിക്കെതിരെ പോരാട്ടം തുടരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്.
ഇപ്പോള്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. പല കമ്പനികളില്‍നിന്നും ഇതുപോലെ പണം വാങ്ങുന്നുണ്ടെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

Advertisement