കുഴല്‍നാടനെ വീഴ്ത്താന്‍ നടക്കുന്ന സിപിഎമ്മിനെ വെട്ടിലാക്കി ശാന്തൻപാറ ഏരിയ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണം

Advertisement

ഇടുക്കി.മാത്യു കുഴൽ നാടൻ ചിന്നക്കനാൽ ഭൂപതിവു ലംഘിച്ചുവെന്ന് ആരോപിക്കുന്ന സിപിഎമ്മിനെ വെട്ടിലാക്കി ശാന്തൻപാറ ഏരിയ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണം. മൂന്ന് നിലയുള്ള ഓഫീസ് നിർമ്മിക്കുന്നത് ഭൂ പതിവ് ചട്ടം ലംഘിച്ചും, എൻ ഒ സി ഇല്ലാതെയുമാണ്. കെട്ടിടം ഇടിച്ചു നിരത്തണം എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. മൂന്നു സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചാണ് നിര്‍മ്മാണം. ഉടമയ്ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം


സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസിൻറെ പേരിലുള്ള എട്ടു സെൻറ് സ്ഥലത്താണ് ശാന്തൻപാറ ഏരിയ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണം. ദേവികുളം താലൂക്കിലെ ഏഴ് വില്ലേജുകളിൽ എവിടെയും വീട് നിർമ്മിക്കുന്നതിനടക്കം റവന്യു വകുപ്പിന്റെ എൻ ഒ സി വേണം. എന്നാൽ ഈ ബഹുനില കെട്ടിടത്തിന് അതില്ല. രണ്ടുതവണ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോയും നൽകിയതുമാണ്. ഉണ്ടായിരുന്ന കെട്ടിടത്തിന് കൂട്ടിച്ചേർക്കലുകൾ വരുത്തുകയാണെന്നാണ് സിപിഎം വിശദീകരണം.

സിപിഎമ്മിൻറെ ഈ നിയമ ലംഘനത്തിനെതിരെ പ്രതിപക്ഷ നേതാവും രംഗത്തെത്തി.കുഴല്‍നാടന വിമര്‍ശിക്കുന്ന സിപിഎമ്മിന് എന്തുമാകാമോ, കെട്ടിടം ഇടിച്ചുനിരത്താന്‍ അധികൃതര്‍ തയ്യാറാകണം.

സ്റ്റോപ്പ് ലംഘനത്തിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് എതിരെ ക്രിമിനൽകേസെടുക്കാം. ഭൂ പതിവ് ചട്ടങ്ങൾ ലംഘിച്ചതിന് പട്ടയം റദ്ദാക്കാം. എന്നാൽ റവന്യു വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സതീശന്‍ പറഞ്ഞു.

Advertisement