മലപ്പുറം . താനൂരിലെ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ പൊലീസ് ആരോപണം തള്ളി പോസ്റ്റുമോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജൻ.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത് കണ്ടെത്തലുകളാണ്,താമിറിന്റെ ശരീരത്തിലെ പരുക്കുകൾ പൊലീസിനെ കാണിച്ചിരുന്നെനും ഡോ ഹിതേഷ് ശങ്കർ.
ആന്തരികവായവങ്ങളുടെ പരിശോധന ഫലം വരും മുൻപ് മരണകാരണം ശരീരത്തിലേറ്റ പരുക്കുകളെന്ന് എഴുതിയത് തെറ്റായ നടപടിയെന്നായിരുന്നു പൊലീസ് ആരോപണം .
താമിർ ജിഫ്രിയുടെ വയറ്റിൽ മയക്കുമരുന്ന് പാക്കറ്റ് ഉണ്ടായിരുന്നുവെന്നും,ഇയാൾ ഹൃദ്രോഗിയാണെന്നും കണ്ടെത്തലുണ്ട്.എന്നിട്ടും മരണകാരണം ശരീരത്തിലേറ്റ പരുക്കുകളെന്ന് എഴുതിയത് തെറ്റായ നടപടിയെന്നാണ് പോലീസിന്റെ ആരോപണം.ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വരും മുന്‍പ് മരണകാരണം സ്ഥിരീകരിച്ചതില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു പൊലീസ് റിപ്പോർട്ട് .ഇത് പൂർണ്ണമായും സർജൻ തള്ളി.
പോസ്റ്റ്മോർട്ടത്തിന്റെ ദൃശ്യം ചിത്രീകരിച്ചതാണ്.പൊലീസ് പറയുന്ന പോലെ റിപ്പോർട് ചെയ്യാനാണോ താൻ പ്രാക്ടീസ് ചെയ്യുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.പോലീസ് നീക്കത്തെ വിമർശിച്ചു താമിർ ജിഫ്രിയുടെ സഹോദരനും രംഗത്തെത്തി.മലപ്പുറം എസ്പി അടക്കമുള്ളവരെ സർവീസിൽ നിന്ന് മാറ്റി നിർത്തി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് മലപ്പുറം കളക്ട്രേറ്റിനു മുൻപിൽ ആക്ഷൻ കൗൺസിൽ ഉപവാസ സമരം നടത്തി .