കൂത്താട്ടുകുളം. വീട്ടിൽ കയറി പെൺകുട്ടിയെ ആക്രമിച്ച പ്രതി തൂങ്ങി മരിച്ച നിലയിൽ. ആക്രമണം നടത്തിയത് പിതൃസഹോദരൻ. തലയ്ക്ക് പരിക്കേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയ പ്രതി തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച ശേഷം കടന്നു കളഞ്ഞു.
എന്നാൽ പിന്നീട് പ്രതിക്കായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞവർഷം ഇയാൾക്കെതിരെ പരിക്കേറ്റ പെൺകുട്ടി നൽകിയ പരാതിയിൽ പോക്സോ കേസ് എടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
പരിക്കേറ്റ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതിയുടെ മൃതദേഹം
പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.