ടിടിഇ ക്കുനേരെ വീണ്ടും ആക്രമണം

Advertisement

കോഴിക്കോട്. ടിടിഇ ക്കുനേരെ വീണ്ടും ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ വടകരയ്ക്കടുത്തു വച്ചാണ് ഇന്ന് പുലർച്ചെ ആക്രമണമുണ്ടായത്. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് മദ്യ ലഹരിയിൽ ആയിരുന്ന യുവാവ് ടിടിഇ യെ ആക്രമിച്ചത്.
ആക്രമണം നടത്തിയ കൊല്ലം സ്വദേശി ബിജു കുമാറിനെ കോഴിക്കോട് റെയിൽവേ പോലീസ് കസ്റ്റഡിയിൽ എടുത്തു. പരുക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥ് ആശുപത്രിയിലെത്തി ചികിത്സ തേടി. ഇന്നലെ എഗ്മോർ എക്സ്പ്രസിൽ വച്ച് വനിതാ ടിടിഇ യെ യാത്രക്കാരൻ ആക്രമിച്ചിരുന്നു.