ഐഎസ്ആര്‍ഒയുടെ പരീക്ഷയില്‍ ഹൈടെക് കോപ്പിയടി

Advertisement

തിരുവനന്തപുരം. ഐ.എസ്.ആര്‍.ഒയുടെ പരീക്ഷയില്‍ ഹൈടെക് കോപ്പിയടി തിരുവനന്തപുരത്ത് രണ്ട് പേര്‍ പിടിയില്‍.വി.എസ്.സിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിലാണ് കോപ്പിയടി.കോട്ടഹില്‍ സ്‌കൂളിലും പട്ടം സ്‌കൂളിലും പരീക്ഷ എഴുതിയ രണ്ട് പേരാണ് പിടിയിലായത്

കോട്ടണ്‍ഹില്ലില്‍ നിന്ന് പിടിയിലായത് ഹരിയാന സ്വദേശി സുനില്‍,പട്ടം സെന്റ് മേരീസ് സ്കൂളിൽ പരീക്ഷ എഴുതിയ ഹരിയാന സ്വദേശി സുമിത് കുമാർ എന്നയാളും പിടിയിലായി .ഹെഡ്‌സെറ്റും മൊബൈല്‍ഫോണും വെച്ചായിരുന്നു കോപ്പിയടി

ചോദ്യപേപ്പര്‍ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്‌സെറ്റ് വഴി ഉത്തരം നല്‍കി

മ്യൂസിയം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.പിടിയിലായവര്‍ എഴുപത്തിയൊമ്പത് മാര്‍ക്കിന്റെ ഉത്തരവും ശരിയായി എഴുതിയിട്ടുണ്ട്.മെഡിക്കൽ കോളേജ് പൊലീസാണ് അറസ്റ്റ് ചെയ്തത്

Advertisement