മാസപ്പടി,മുഖ്യമന്ത്രിക്കെതിരെ വിമർശനം കടുപ്പിക്കാൻ പ്രതിപക്ഷം

Advertisement

തിരുവനന്തപുരം.മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം കടുപ്പിക്കാൻ പ്രതിപക്ഷം. വിവാദത്തിൽ മുഖ്യമന്ത്രി നേരിട്ട് പ്രതികരിക്കണം എന്നാണ് ആവശ്യം. വിവാദങ്ങളിൽ ഒഴിഞ്ഞുമാറുന്നത് തെറ്റുചെയ്തത് കൊണ്ടെന്ന ആരോപണം നേതാക്കൾ ശക്തമാക്കും. അതേസമയം മുഖ്യമന്ത്രിയെയും കുടുംബത്തെയും പൂർണമായും പ്രതിരോധിക്കുകയാണ് സിപിഎം.

മാത്യു കുഴൽനാടനും കോൺഗ്രസിനുമെതിരെയുള്ള കൂടുതൽ പ്രതികരണങ്ങൾ ഇന്നുണ്ടാകും. വീണ വിജയൻറെ മാസപ്പടി ഇടപാടിൽ നികുതി ഈടാക്കണമെന്ന പരാതിയിലെ ധനവകുപ്പ് നടപടികളും ഉടൻ ഉണ്ടാകും. പരാതിയിൽ ധനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.