കല്ലമ്പലത്ത് വിവാഹത്തിന് തൊട്ടുമുമ്പ് ബ്യൂട്ടി പാർലറിലേക്ക് പോയ വധു കാമുകനൊപ്പം ഒളിച്ചോടി

Advertisement

തിരുവനന്തപുരം: കല്ലമ്പലത്ത് വധു ഒളിച്ചോടിയതിനെ തുടർന്ന് വിവാഹം മുടങ്ങി. വടശ്ശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ സ്വദേശിയായ യുവാവിന്റെയും വിവാഹമാണ് മുടങ്ങിയത്. ഇവരുടെ വിവാഹ നിശ്ചയം ആറ് മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞതാണ്. ഇന്നലെ വിവാഹത്തിന് ബന്ധുക്കളും അതിഥികളുമെല്ലാം ഓഡിറ്റോറിയത്തിൽ എത്തിയിട്ടും വധു എത്തിയിരുന്നില്ല

വധുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ബ്യൂട്ടി പാർലറിലേക്കെന്ന് പറഞ്ഞുപോയ യുവതി കാമുകനൊപ്പം പോയതായി അറിയുന്നത്. വിവരം അറിഞ്ഞ് പെൺകുട്ടികളുടെ മാതാപിതാക്കൾ കുഴഞ്ഞുവീണു. വരനും വരന്റെ ബന്ധുക്കളും പ്രശ്‌നം സൗമ്യതയോടെ കൈകാര്യം ചെയ്തതിനാൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. അതേസമയം വിവാഹത്തിനായി ഒരുക്കിയ ഭക്ഷണമടക്കം പാഴായി.