കുഴല്‍നാടന്‍റെ ഭൂമി പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് കൈമാറും

Advertisement

മൂവാറ്റുപുഴ. മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് ഇരിക്കുന്ന കോതമംഗലത്തെ കടവൂരിലെ ഭൂമിയിൽ ലാൻഡ് റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധന റിപ്പോർട്ട് തഹസിൽദാർക്ക് ഇന്ന് കൈമാറും. അനധികൃതമായി മണ്ണിട്ട് നിലം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്. ഡിവൈഎഫ്ഐ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലന്‍സ് നിർദ്ദേശപ്രകാരമായിരുന്നു കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. ഭൂമി അളന്ന് തിട്ടപ്പെടുത്തിയ ശേഷമായിരുന്നു പരിശോധന. അളവിൽ കവിഞ്ഞ് മണ്ണ് ഉപയോഗിച്ച് നിലം നികത്തി എന്നായിരുന്നു ആരോപണം. നിയമലംഘനം നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച റിപ്പോർട്ടാണ് തഹസിൽദാർക്ക് കൈമാറുക. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുന്നു എന്ന് മാത്യുകുഴൽ നാടൻ എംഎൽഎ പ്രതികരിച്ചിരുന്നു.