സഖറിയാ മാര്‍ അന്തോണിയോസിന്‍റെ സംസ്കാരം നാളെ ശാസ്താംകോട്ടയില്‍

Advertisement

കോട്ടയം. കാലം ചെയ്ത മുന്‍ കൊല്ലം ഓര്‍ത്തഡോക്സ് ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ അന്തോണിയോസിന്‍റെ സംസ്കാരം നാളെ ശാസ്താംകോട്ടയില്‍ നടക്കും. ലാളിത്യത്തിന്‍റെ പ്രതീകമായി അറിയപ്പെട്ടിരുന്ന തിരുമേനി തന്‍റെ മുന്‍ ഗാമി മാര്‍ ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ ബാവയെപ്പോലെ ശാന്തിതീരമായ ശാസ്താംകോട്ടയെ ഏറെ സ്നേഹിച്ചിരുന്നു. അവിടെ മൗണ്ട് ഹൊറേബ് ആശ്രമത്തില്‍ ആണ് അന്ത്യവിശ്രമം ഒരുക്കുന്നത്.

ഇന്നലെ രാവിലെ 10ന് ചെങ്ങന്നൂർ കല്ലിശേരിയിലെ ഡോ. കെ. എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അന്ത്യം. പുലർച്ചെ ശ്വാസംമുട്ടൽ മൂലമാണ് ആശുപ ത്രിയിൽ പ്രവേശിപ്പിച്ചത്.

ഭൗതികശരീരം ഇന്നലെ 3.30ന് ആശുപതിയിൽനിന്നു വിലാപയാത്രയായി ആനിക്കാട് അന്തോണീസ് ദയറയിലേക്കു കൊണ്ടുപോയി. രാത്രി 10ന് പരുമല സെമിനാരിയിൽ എത്തിച്ച ഭൗതികശരീരം ഇന്ന് 9.30ന് വിലാപയാത്രയായി മാവേലിക്കര, പുതിയകാവ് തട്ടാരമ്പലം, കായംകുളം വഴി കൊല്ലം ഭദ്രാസന അരമനയിലും തുടർന്ന് ശാസ്താംകോട്ട മൗണ്ട് ഹോറേർ ബ് ആശ്രമത്തിലും എത്തിക്കും. കബറടക്കം നാളെ 2.30ന് പരിശുർ ദ്ധ ബസേലിയോസ് മാർത്തോ
കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മൗണ്ട് ഹോറേബ് ആശ്രമത്തിൽ

2009 മുതൽ 2022 നവംബർ 3ന് ചുമതലകളിൽനിന്ന് വിരമിക്കുന്നതു വരെ കൊല്ലം ഭദ്രാസനത്തിന്റെയും അധ്യക്ഷനായി രുന്നു.

കൊല്ലം ഭദ്രാസനഅധ്യക്ഷനായിരിക്കെ 75 വയസ്സു പൂർത്തിയാ യപ്പോൾ സ്ഥാനമൊഴിയാൻ സന്നദ്ധതയറിയിച്ച മാർ അന്തോണിയോസ് കഴിഞ്ഞ നവംബർ മുതൽ മല്ലപ്പള്ളിക്കു സമീപം ആനിക്കാട്ട് അന്തോണിയോസ് ദയ റയിൽ വിശ്രമജീവിതം നയിക്കുകയായിരു ന്നു.പുനലൂർ വാളക്കോട് സെന്റ് ജോർജ് ഇടവകയിലെ ആറ്റുമാ ലിൽ വരമ്പത്ത് ഡബ്ല്യു.സി.ഏബഹാമിന്റെയും മറിയാമ്മയുടെയും മകനായി 1946 ജൂലൈ 19നാണ് ഡബ്ല്യു.എ.ചെറിയാൻ (മാർ അന്തോണിയോസ്) ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കൊല്ലം ഫാത്തിമമാതാ നാഷനൽ കോളജിൽനിന്ന് സാ മ്പത്തികശാസ്ത്രത്തിൽ ബിരുദ മെടുത്തു. തുടർന്ന് കോട്ടയം വൈദിക സെമിനാരിയിൽ പഠനം. 1974 ഫെബ്രുവരി 2ന് വൈദികനായി.
നെടുമ്പായിക്കുളം,കുളത്തുപ്പുഴ, കൊല്ലം കാദീശ എന്നീ ഇടവകക ളിൽ വികാരിയായി പ്രവർത്തിച്ചു.

1989ൽ പത്തനംതിട്ടയിൽ നട ന്ന മലങ്കര അസോസിയേഷനിൽ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു 1991ഏപ്രിൽ 30ന് സഖറിയ മാർ അന്തോണിയോസ് എന്ന പേര് സ്വീകരിച്ച് മെത്രാപ്പൊലീത്തയായി. സഹോദരങ്ങൾ: അച്ചാമ്മ മാമ്മൻ, ഡബ്ല്യു.എ.കുര്യൻ, കുരുവിള ഏബ്രഹാം, സൂസൻ മാത്യു, സുജ ബൈജു.