2023 ആഗസ്റ്റ് 21 തിങ്കൾ
BREAKING NEWS
👉ജമ്മു കാശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സൈന്യം വധിച്ചു.
👉 ഐ എസ് ആർ ഒ പരീക്ഷാ തട്ടിപ്പ് 4 ഹരിയാന സ്വദേശികൾ കൂടി കസ്റ്റഡിയിൽ
👉 നാഗലാൻറ് സ്വദേശിക്കെതിരെ തിരുവനന്തപുരത്ത് തുമ്പയിൽ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ
മേനംകുളം സ്വദേശി അനീഷ് പിടിയിൽ
👉ഇരവഴിത്തിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മിഥിലാജ് (17) മരിച്ചു
🌴 കേരളീയം 🌴
🙏പ്രചരണ പരിപാടികൾ ശക്തമാക്കി പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി കളും, മുന്നണികളും.
🙏 കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നത തല യോഗം. പവര്‍കട്ടോ ലോഡ് ഷെഡിംഗോ വേണ്ടിവരുമെന്നും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നേരത്തെ സൂചിപ്പിച്ചിരുന്നു.
🙏സംസ്ഥാനത്തു രണ്ടു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി പ്രദേശം, ശ്രീലങ്കന്‍ തീരത്തിന്റെ തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യത. കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല.
🙏കോണ്‍ഗ്രസ് പ്രവര്‍ത്തസമിതിയില്‍ ക്ഷണിതാവ് മാത്രമാക്കിയതില്‍ നീരസവുമായി രമേശ് ചെന്നിത്തല. ഇപ്പോഴുള്ള സ്ഥാനം 19 വര്‍ഷം മുന്‍പുള്ളതാണ്. രണ്ടു വര്‍ഷമായി പദവികളൊന്നുമില്ല.
🙏കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമെന്ന് ശശി തരൂര്‍. പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുന്നത് അഭിമാനമായി കരുതുന്നുവെന്നും തരൂര്‍ ‘എക്സി’ല്‍ കുറിച്ചു.
🙏കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ ചേര്‍ത്തലയിലെ വസതിയില്‍ പൂക്കൃഷി വിളവെടുപ്പ്. വീടിനു ചുറ്റും വളര്‍ത്തിയിരുന്ന 2500 ചുവട് ബന്തി, 250 ചുവട് വാടാമല്ലി എന്നിവയില്‍നിന്നാണ് അത്തംനാളില്‍ വിളവെടുത്തത്.
🙏ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലും താനൂര്‍ കസ്റ്റഡി മരണത്തിലും മനുഷ്യാവകാശ കമ്മീഷന്‍ പോലീസിന്റെ റിപ്പോര്‍ട്ടു തേടി.
🇳🇪 ദേശീയം 🇳🇪
🙏 കോണ്‍ഗ്രസിന്റെ 39 അംഗ പ്രവര്‍ത്തക സമിതിയിലേക്കു കേരളത്തില്‍നിന്ന് അഞ്ചു പേര്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എ.കെ. ആന്റണി, ശശി തരൂര്‍ എന്നിവര്‍ പ്രവര്‍ത്തകസമിതി അംഗങ്ങളാണ്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തി.
🙏ഗുജറാത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ ഗര്‍ഭഛിദ്രത്തിനുള്ള ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. അതിജീവിതയുടെ ഹര്‍ജി 12 ദിവസം മാറ്റിവച്ച ഗുജറാത്ത് ഹൈക്കോടതിക്കെതിരേ സുപ്രീം കോടതി പ്രത്യേക സിറ്റിംഗിലൂടെ നിശിതമായി വിമര്‍ശിച്ചിരുന്നു.
🙏എന്‍സിപിയുടെ മുന്‍ ട്രഷററും ശരദ് പവാറിന്റെ വിശ്വസ്തനുമായ ഈശ്വര്‍ലാല്‍ ജെയിനിന്റെ സ്ഥാപനങ്ങളിലും വീട്ടിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഒരു കോടി ഒരു ലക്ഷം രൂപ പണമായും 25 കോടി രൂപ വിലമതിക്കുന്ന 39 കിലോ സ്വര്‍ണ- വജ്രാഭരണങ്ങളും പിടിച്ചെടുത്തു.
🙏മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രചാരണത്തിന്റെ പൂര്‍ണ നിയന്ത്രണം പാര്‍ട്ടി കേന്ദ്ര നേതൃത്വം ഏറ്റെടുത്തു. ഭരണവിരുദ്ധ വികാരം നിലവിലുള്ളതിനാല്‍ ശക്തമായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
🙏മണിപ്പൂര്‍ കലാപം അന്വേഷിക്കുന്ന സിബിഐ സംഘത്തിലേക്കു മുപ്പത് ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ചു. നേരത്തെ 53 അംഗ സംഘത്തിനാണ് സിബിഐ അന്വേഷണ ചുമതല നല്‍കിയിരുന്നത്. മുപ്പതു പേര്‍കൂടി ഉള്‍പെടുത്തിയതോടെ അന്വേഷണ സംഘത്തില്‍ 83 പേരായി.
🇦🇴 അന്തർദേശീയം 🇦🇽
🙏 റഷ്യ ചന്ദ്രനിലേക്കയച്ച അയച്ച പേടകം ‘ലൂണ 25’ തകര്‍ന്നു വീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ ‘ലൂണ 25’ പേടകം ചന്ദ്രനിലാണു തകര്‍ന്നുവീണത്.
🙏 ഇന്ത്യക്കാരായ ഐടി ദമ്പതിമാരും ആറു വയസുള്ള മകനും അമേരിക്കയിൽ വെടിയേറ്റു മരിച്ചു. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകന്‍ യഷ് എന്നിവരാണു മെറിലാന്‍ഡിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
🏏🏏 കായികം ⚽ ⚽
🏏 അയര്‍ലന്‍ഡിനെതി
രായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ 33 റണ്‍സിന് ജയിച്ച ഇന്ത്യക്ക് പരമ്പര. ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാൻ മാത്രമേ കഴിഞ്ഞുള്ളു.
⚽ വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ സ്‌പെയിന് കന്നിക്കിരീടം നേടി. എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ കന്നികിരീടത്തില്‍ മുത്തമിട്ടത്. 29-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഓള്‍ഗ കാര്‍മോണയാണ് സ്പെയിനിനായി ഗോള്‍ നേടിയത്.