സർക്കാർ വാഹനങ്ങളിൽ ഇനി എൽഇഡി ലൈറ്റുകൾകൊണ്ടുള്ള അലങ്കാരങ്ങൾക്ക് പിഴ

Advertisement

മന്ത്രിമാരുടേത് ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങളിൽ എൽഇഡി ലൈറ്റുകൾകൊണ്ടുള്ള അലങ്കാരങ്ങൾക്ക് ഇനി പിഴ. വാഹനങ്ങളിൽ ഇത്തരം ലൈറ്റുകൾ ഉപയോ​ഗിച്ചാൽ 5000 രൂപ പിഴയിടും. ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നാണ് സർക്കാർ ഉത്തരവ്.
മൾട്ടികളർ എൽഇഡി, ഫ്ളാഷ് ലൈറ്റുകൾ, നിയോൺ നാടകൾ എന്നിവയുടെയെല്ലാം ഉപയോഗം നിരോധിച്ചു. നിർമാണവേളയിലുള്ളതിൽ കൂടുതൽ ലൈറ്റുകൾ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കും. അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് തീരുമാനം.