കോഴിക്കോട്. മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയ്ക്ക് നീതി ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ്. മെഡിക്കൽ ബോർഡ് നടത്തിയ രണ്ട് അന്വേഷണവും തൃപ്തികരമല്ല. അതിനാലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഈ വിഷയത്തിൽ ആരെയും സംരക്ഷിക്കില്ല. പൊലീസ് റിപ്പോർട്ട് കിട്ടിയ ഉടൻ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. അതേ സമയം നീതിയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ ഹർഷിന നടത്തുന്ന സമരം 92 ദിവസം പിന്നിട്ടു.