കൊച്ചി. നെല്ലാട് ഐരാപുരത്ത് നടന്നത് പ്രതികാര കൊലപാതകം എന്ന് അറസ്റ്റിലായ പ്രതിയുടെ മൊഴി. നെല്ലാട് സ്വദേശി എൽദോസിനെ കൊലപ്പെടുത്തിയ സാജു പൗലോസിന്റെതാണ് വെളിപ്പെടുത്തൽ. സ്വന്തം മകന്റെ കൊലപാതകിയെ കാണിച്ച് തരാമെന്ന് പറഞ്ഞ് കൊല്ലപ്പെട്ട എൽദോ സാജുവിന്റെ കയ്യിൽ നിന്ന് പണം വാങ്ങിയെന്നും അതില്ലാതായതോടെയാണ് കൊലപാതകം നടത്തിയതെന്നുമാണ് മൊഴി
2022 ജനുവരി 13നാണ് സാജു പൗലോസിന്റെ മകൻ അൻസിൽ സാജു കൊല്ലപ്പെടുന്നത്.വീട്ടിൽ നിന്നും വിളിച്ചിറക്കി അൻസിൽ സാജുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.ഈ കേസിലെ പ്രതികളെ കാണിച്ചുതരാമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എൽദോസ് സാജുവിന്റെ കയ്യിൽ നിന്ന് പണം വാങ്ങിയിരുന്നു. പണം നൽകിയ ശേഷവും പ്രതികളെ കാണിച്ച് കൊടുക്കാതിരുന്നതിനെ കുറിച്ച് സാജുവും എൽദോയും തമ്മിൽ വാക്കുതർക്കം ഉണ്ടായി.ഈ വാക്കുനിടെയാണ് സാജു എൽദോയെ കുത്തിക്കൊലപ്പെടുത്തിയത്. തൻറെ മകനെ കൊന്നവരെ കാണിച്ചു തരാത്ത വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സാജു പോലീസിന് മൊഴിയും നൽകി. കേസിൽ മറ്റൊരു പ്രതിയെ കൂടി പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.സാജു പൗലോസിന്റെ മകൻ അൻസിൽ കൊല്ലപ്പെട്ട കേസിൽ പ്രതികളായ ആളുകൾക്കെതിരെയും കുന്നത്തുനാട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.നിലവിലെ കൊലപാതക കേസിൽ ജാമ്യം ലഭിച്ച പുറത്തിറങ്ങിയാൽ മകൻറെ കൊലപാതകികളെ താൻ തന്നെ ശിക്ഷിക്കും എന്നാണ് സാജു പോലീസിനോട് പറഞ്ഞത്. നിലവിൽ എൽദോസ് കൊലപാതക കേസിൽ അറസ്റ്റിലായ സാജുവിനെ റിമാന്റ് ചെയ്തിരിക്കുകയാണ്.