സമയം തെറ്റിയതിന്‍റെ പേരിൽ നടു റോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അക്രമം,യാത്രക്കാരിയുടെ തലപൊട്ടി

Advertisement

കൊച്ചി. സമയം തെറ്റിയതിന്‍റെ പേരിൽ നടു റോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അക്രമം. ബസ് തടഞ്ഞ് തല്ലിപൊളിച്ചു. യാത്രക്കാരിക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ ബസ് ഡ്രൈവർ മുഹമ്മദ് ബഷീർ അറസ്റ്റിൽ.

ഒരു ഇടവേളയ്ക്കു ശേഷമാണ് കൊച്ചിയിൽ സ്വകാര്യ ബസുകൾ തമ്മിലുള്ള സംഘർഷം. ഇന്നലെ വൈകിട്ട് മേനകയിലാണ് സംഭവം. മാഞ്ഞൂരാൻ ബസ് സിംല ബസ്സിനെക്കാൾ മുൻപേ സർവീസ് നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തൊട്ടു പിറകിൽ എത്തിയ സിംല ബസ്സിന്റെ ഡ്രൈവർ മുഹമ്മദ് ബഷീർ വലിയ കമ്പിയുമായി ബസ്സിന് മുന്നിലെത്തുകയും ബസ് തടഞ്ഞ് കമ്പി ഉപയോഗിച്ച് ബസ്സിന്റെ ചില്ലുകൾ തല്ലിത്തകർത്തു. ഇതിനിടെ ബസ്സിലെ യാത്രക്കാരിക്ക് തലയ്ക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. സംഘർഷം ഉണ്ടാക്കിയ ബസ് ഡ്രൈവർ മുഹമ്മദ് ബഷീറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.