മാത്യു കുഴൽനാടന്‍റെ ഭൂമി, പരിശോധന റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് കൈമാറും

Advertisement

മൂവാറ്റുപുഴ.മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് ഇരിക്കുന്ന കോതമംഗലത്തെ കടവൂരിലെ ഭൂമിയിൽ ലാൻഡ് റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധന റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് കൈമാറും. അനധികൃതമായി മണ്ണിട്ട് നിലം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി എന്നാണ് ഡിവൈഎഫ്ഐ നേതാവ് നൽകിയ പരാതി. വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായായിരുന്നു റവന്യൂ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. ഭൂമി അളന്ന് തിട്ടപ്പെടുത്തി, അളവിൽ കവിഞ്ഞ് മണ്ണ് ഉപയോഗിച്ച് നിലം നികത്തിയിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്. കഴിഞ്ഞദിവസം റിപ്പോർട്ട് കൈമാറുമെന്ന് അറിയിച്ചിരുന്നെങ്കിലും കൈമാറിയിരുന്നില്ല.

Advertisement