വാർത്താനോട്ടം

Advertisement

2023 ആഗസ്റ്റ് 22 ചൊവ്വ

BREAKING NEWS

👉തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പേയ 7 മത്സ്യതൊഴിലാളികളെ നടുക്കടലിൽ വെച്ച് ശ്രീലങ്കൻ കടൽകൊള്ളക്കാർ ആക്രമിച്ചു.

👉 മൂന്നാർ മറയൂർ ദേശീയ പാതയിൽ വീണ്ടും പടയപ്പ ഇറങ്ങി.അര മണികൂർ ദേശീയപാതയിൽ ഗതാഗതം മുടങ്ങി.

👉 40% കയറ്റുമതി തീരുവ
യിൽ പ്രതിഷേധിച്ച് നാസിക്കിൽ സവാള വ്യാപാരികൾ തുടങ്ങിയ സമരം രണ്ടാം ദിവസത്തിലേക്ക്.

👉 തുവ്വൂരിൽ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ മുഖ്യ പ്രതിയുൾപ്പെടെ 5 പേർ അറസ്റ്റിൽ

👉 വീണ്ടും ഉടക്കുമായി തമിഴ്നാട്
ഗവർണർ.
പി എസ് സി ചെയർമാനെയും, അംഗങ്ങളുടെയും നിയമനം മടക്കി.

🌴 കേരളീയം 🌴

🙏 മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് എന്റഫോഴ്സ്മെന്റിനു മുന്നില്‍ ചോദ്യംചെയ്യലിനു ഹാജരാകും. ഇന്ന് രാവിലെ പത്തിനു കൊച്ചി ഇ ഡി ഓഫിസില്‍ ഹാജരാകണമെന്നാണു നിര്‍ദേശം.

🙏 വീണ വിജയന്റെ കമ്പനിക്കെതിരേ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ നികുതി വെട്ടിപ്പ് പരാതി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നികുതി വകുപ്പു സെക്രട്ടറിക്കു കൈമാറി. ജിഎസ്ടി കമ്മീഷണറേറ്റ് പരാതി പരിശോധിച്ച് നടപടിയെടുക്കും.

🙏ചന്ദ്രയാന്‍-മൂന്ന് നാളെ ചന്ദ്രനില്‍ ഇറങ്ങുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് വൈകുന്നേരം അഞ്ചു മുതല്‍ രാത്രി പത്തു വരെയാണ് സംപ്രേക്ഷണം. 6.04 ന് ലൂണാര്‍ ലാന്‍ഡിംഗിന്റെ ദൃശ്യങ്ങള്‍ വലിയ സ്‌ക്രീനില്‍ കാണാൻ കഴിയും

🙏ഉത്തര്‍പ്രദേശ് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്നയും സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലും തമ്മില്‍ തിരുവനന്തപുരത്തു ധനമന്ത്രിയുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തി.

🙏സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ വില കൊടുത്തു വൈദ്യുതി വാങ്ങണോ, ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണോയെന്നു മുഖ്യമന്ത്രി തീരുമാനിക്കും. വെള്ളിയാഴ്ച മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും.

🙏പരീക്ഷാത്തട്ടിപ്പു നടന്ന വിഎസ്എസ് സി പരീക്ഷകള്‍ റദ്ദാക്കി. ടെക്നീഷ്യന്‍ ബി, ഡ്രൗട്ട്സ്മാന്‍ ബി, റേഡിയോഗ്രാഫര്‍ എ എന്നീ പരീക്ഷകളാണു റദ്ദാക്കിയത്. പുതിയ പരീക്ഷാ തീയതി പിന്നീട് വെബ് സൈറ്റിലൂടെ അറിയിക്കും.

🙏ആലപ്പുഴ റെയില്‍വെ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ കെ എസ് ബിനോദിനെ സസ്പെന്റ് ചെയ്തു. മൂന്ന് ട്രാക്കിലും ഒരേസമയം ട്രെയിനുകള്‍ നിര്‍ത്തിയിട്ടതിനാല്‍ ട്രെയിനുകള്‍ വൈകിയതിന്റെ പേരിലാണു നടപടി.

🙏 കേരളത്തിൽ ട്രെയിനുകള്‍ക്കു നേരെ രണ്ടിടത്തു കല്ലേറ്. രാജധാനി എക്സ്പ്രസിനു നേരെ കാഞ്ഞങ്ങാട്ടും വന്ദേ ഭാരത് എക്‌സ്പ്രസിനുനേരെ പരപ്പനങ്ങാടിക്കുത്തുമാണു കല്ലേറുണ്ടായത്.

🙏നേര്യമംഗലം ബസ് അപകടക്കേസിലെ പ്രതികളുടെ ശിക്ഷ സുപ്രീംകോടതി വെട്ടിക്കുറച്ചു. പ്രതികളായ ബസ് ഡ്രൈവര്‍ മാര്‍ട്ടിന്‍ എന്ന ജിനു സെബ്യാസ്റ്റന്‍, ബസ് ഉടമ അനില്‍ സെബാസ്റ്റിയന്‍ എന്നിവരുടെ അഞ്ചു വര്‍ഷത്തെ കഠിന തടവു ശിക്ഷയാണ് കുറച്ചത്.

🇳🇪 ദേശീയം 🇳🇪

🙏ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ മുന്‍പ്രധാനമന്ത്രി വാജ്പേയിയുടെ പേരിലുള്ള പാര്‍ക്കിന്റെ പേരു മാറ്റി പഴയ കോക്കനട്ട് പാര്‍ക്ക് എന്ന പേരു പുനസ്ഥാപിച്ചു. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ സര്‍ക്കാരാണ് പേരു മാറ്റിയത്.

🙏 തൂത്തുക്കുടിയിൽ ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യന്‍ പള്ളി പണിയുന്നതിനെതിരായ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. തൂത്തുക്കുടി ഊര്‍കാത്ത സ്വാമി ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യന്‍ പള്ളി പണിയുന്നതിനെതിരേയാണ് ഹര്‍ജി എത്തിയത്. മദസൗഹാര്‍ദം വളര്‍ത്താനാണ് ഇത്തരം അവസരങ്ങള്‍ വിനിയോഗിക്കേണ്ടതെന്നും കോടതി പറഞ്ഞു.

🙏 രാഹുൽ ഗാന്ധിയുടെ അപകീര്‍ത്തി കേസില്‍ മജിസ്ട്രറ്റ് കോടതി വിധി റദ്ദാക്കണമെന്ന് അവശ്യപ്പെട്ട് സൂററ്റ് സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി ശനിയാഴ്ച പരിഗണിക്കും.

🙏ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാര്‍ത്താ സമ്മേളനത്തിനിടയിലേക്ക് പാമ്പ് എത്തിയത് പരിഭ്രാന്തി പരത്തി. സുരക്ഷാ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

🙏 തെലങ്കാനയിൽ ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ ആത്മഹത്യ ചെയ്തു. കുമരം ഭീം ആസിഫബാദ് ജില്ലയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാങ്കിടി മണ്ഡല്‍ ശാഖാ മാനേജരായിരുന്ന ബാനോത്ത് സുരേഷ് (35) ആണ് മരിച്ചത്.

🙏 നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തെലങ്കാനയിൽ എല്ലാ സീറ്റിലേക്കും ഭരണകക്ഷിയായ ഭാരത് രാഷ്ട്രസമിതി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 119 മണ്ഡലങ്ങളിലേക്കാണു സ്ഥാനാര്‍ത്ഥകളെ പ്രഖ്യാപിച്ചത്.

🇦🇴 അന്തർദ്ദേശീയം 🇦🇽

🙏കൊവിഡ് സമയത്ത് തകര്‍ന്ന ബിസിനസുകളെ പുനരുജ്ജീവിപ്പിക്കാനുള്ള കൊവിഡ് റിലീഫ് ഫണ്ടില്‍നിന്നു മൂന്നു കോടി രൂപ തട്ടിയെടുത്ത മിയാമിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ക്കു മൂന്നര വര്‍ഷം തടവുശിക്ഷ. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര അപാര്‍ട്മെന്റ് സ്വന്തമാക്കുകയും പ്ലാസ്റ്റിക് സര്‍ജറി നടത്തുകയും ചെയ്തെന്നാണു കണ്ടെത്തല്‍.

🥍🏑 കായികം🏏⚽

🙏ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ് ലോകകപ്പിന്റെ ഫൈനലില്‍. അമേരിക്കയുടെ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ മറികടന്നാണ് 29-ാം റാങ്കുകാരനായ പ്രജ്ഞാനന്ദയുടെ വിജയം.

🏏 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഹര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. കെ.എല്‍.രാഹുലും ശ്രേയസ് അയ്യരും ടീമില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ്‍ റിസര്‍വ് ബെഞ്ചില്‍.

Advertisement