കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ഇഡി കഴിഞ്ഞ ഏതാനും മാസങ്ങളായി അന്വേഷണം നടത്തി വരികയാണ്. ബാങ്കിലെ ഉദ്യോഗസ്ഥരെ അടക്കം വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് മൊയ്തീന്റെ വീട്ടിലും റെയ്ഡ് നടത്താന്‍ ഇഡി തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തട്ടിപ്പ് കേസില്‍ മൊയ്തീന് നേരിട്ട് ബന്ധമുണ്ടെന്നും ഇഡി സംശയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം ജില്ലാ നേതാക്കളെയും ബാങ്ക് ഉദ്യോഗസ്ഥരെയും കേരള പോലീസ് പ്രതികളാക്കിയിരുന്നു.