പൂ വാങ്ങാനെത്തുന്നവരെ കബിളിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ ഇനി അത് നടക്കില്ല….

Advertisement

ഓണമായതോടെ പൂവിപണിയും കൂടുതല്‍ ഉഷാറായിരിക്കുകയാണ്. വലിയ രീതിയിലാണ് സംസ്ഥാനത്ത് ഇത്തവണ പൂക്കച്ചവടം പുരോഗമിക്കുന്നത്. എന്നാല്‍ പൂ വാങ്ങാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് പലപ്പോഴും നല്‍കുന്ന തുകയ്ക്ക് അനുസരിച്ച് കൃത്യമായ അളവില്‍ പൂ ലഭ്യമാകാത്ത സാഹചര്യവുമുണ്ട്. അങ്ങനെ പൂ വാങ്ങാനെത്തുന്നവരെ കബിളിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ ഇനി പിടി വീഴുമെന്ന് മറക്കണ്ടെന്നാണ് ലീഗല്‍ മെട്രോളജി സ്‌ക്വാഡിന് പറയാനുള്ളത്. ഇന്നലെ മാത്രം കൊച്ചി നഗരത്തിലെ വിവിധ കടകളില്‍ നിന്നായി 60,000 രൂപയാണ് പിഴ ഈടാക്കിയത്. മുദ്ര ചെയ്യാത്ത ത്രാസ് ഉപയോഗിച്ച് പൂക്കള്‍ വിറ്റവരും മുഴം കണക്കില്‍ പൂ വില്‍ക്കുന്നവരുമൊക്കെ കുടുങ്ങി.
മുഴം അളവില്‍ പൂ വിറ്റ ആറ് പൂക്കടക്കാരില്‍ നിന്ന് 12,000രൂപ പിഴ ഈടാക്കി. മുഴം എന്നത് നോണ്‍ സ്റ്റാന്‍ഡേര്‍ഡ് അളവാണെന്നാണ് അധികൃതര്‍ പറയുന്നത്. കൈത്തണ്ടയില്‍ അളന്നാണ് മുഴം കണക്കാക്കുന്നത്. പലരുടെയും കൈത്തണ്ട പല വലുപ്പത്തിലായതിനാല്‍ ഇതിന് കൃത്യതയുണ്ടാകില്ല. മാല പോലെ കോര്‍ത്തുവച്ചിരിക്കുന്ന പൂക്കള്‍ മീറ്റര്‍ സ്‌കെയില്‍ ഉപയോ?ഗിച്ച് അളന്ന് വേണം വില്‍ക്കാന്‍. അല്ലാത്ത പൂക്കള്‍ കൃത്യമായി തൂക്കി ആണ് വില്‍ക്കേണ്ടത്. മുദ്ര ചെയ്യാത്ത ത്രാസ് ഉപയോഗിച്ച് പൂ വിറ്റതടക്കം 21 കേസുകളാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്.

Advertisement