തിരുവനന്തപുരം.സാമ്പത്തിക പ്രതിസന്ധിക്കിടെ കെഎസ്ആര്‍ടിസി ക്ക്
കെടിഡിഎഫ്സി യുടെ ജപ്തി നോട്ടീസ്.700 കോടി
ഉടൻ തിരിച്ചടച്ചില്ലെങ്കിൽ വസ്തുവകകൾ
കണ്ടുകെട്ടുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്.അതേ സമയം ജൂലൈ
മാസത്തെ ശമ്പളം ഇന്ന്ന് വിതരണം
ചെയ്യുമെന്ന മന്ത്രിതല സമിതിയുടെ ഉറപ്പ്
പാലിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് കടക്കുമെന്നാണ് യൂണിയനുകളുടെ നിലപാട്.
ശമ്പളം കൊടുക്കാൻ പോലും നിവർത്തിയില്ലാതെ നട്ടം തിരിയുമ്പോഴാണ്
കെടിഡിഎഫ്സി യുടെ ഇരുട്ടടി.പലിശ അടക്കമുള്ള
700 കോടി എത്രയും വേഗം തിരിച്ചടച്ചില്ലെങ്കിൽ
ജപ്തിയിലേക്ക് കടക്കുമെന്ന് നോട്ടീസിൽ പറയുന്നു.ഇനി മുന്നറിയിപ്പ് ഉണ്ടാകില്ലെന്നും
പറയുന്നുണ്ട്.എന്നാൽ 350 കോടി മാത്രമേ തിരിച്ചടയ്ക്കാൻ ഉള്ളുവെന്നാണ് കെഎസ്ആര്‍ടിസി യുടെ വാദം.22നു മുൻപ് ജൂലൈ മാസത്തെ ശമ്പളം നൽകുമെന്നായിരുന്നു സർക്കാർ യൂണിനുകൾക്കു നൽകിയ ഉറപ്പ്.എന്നാൽ അക്കാര്യത്തിലും തീരുമാനമായില്ല. ധനവകുപ്പ് പണം അനുവദിച്ചാൽ ഇന്ന് തന്നെ
ശമ്പളം നൽകുമെന്ന് വകുപ്പ് മന്ത്രി ആന്‍റണി രാജു പറഞ്ഞു.
കെഎസ്ആര്‍ടിസി ഓണം അലവൻസ്,അഡ്വാൻസ് എന്നീ വിഷയങ്ങളിൽ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി സി എം ഡി ഇന്ന് വൈകുന്നേരം നാലു മണിക്ക് ചർച്ച നടത്തും.
അലവന്‍സായി 1000 രൂപയും അഡ്വാന്‍സായി 1000 രൂപയും നല്‍കാമെന്നാണ് മാനേജ്മെന്റ് ഉദ്ദേശിക്കുന്നത്.കൃത്യമായ ഓണം അലവൻസും അഡ്വാൻസും കിട്ടിയാലേ 26നു പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്മാറുകയുള്ളുവെന്നു യൂണിയനുകളും അറിയിച്ചിട്ടുണ്ട്.