പുതുപ്പള്ളി . ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ചതിന് താത്കാലിക ജീവനക്കാരിയെ പുറത്താക്കിയ സംഭവത്തിൽ വഴിത്തിരിവ്.
സതിയമ്മ താൽകാലിക ജോലിക്കാരിയല്ലെന്നും ജിജിമോൾ എന്ന ജോലിക്കാരിക്ക് പകരമായാണ് സതിയമ്മ ജോലി ചെയ്തതെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. നടന്നത് ആൾമാറാട്ടമെന്നും യുഡിഎഫ് തിരക്കഥയെന്നും മന്ത്രി വിഎൻ വാസവൻ. സതിയമ്മക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസും രംഗത്തെത്തി.
വിവാദം ചർച്ചയായതിന് പിന്നാലെ തന്നെ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. സതിയമ്മ താത്കാലിക ജീവനകാരിയല്ല.ലിജിമോൾ എന്ന ആൾക്ക് പകരമായാണ് ജോലി ചെയ്തിരുന്നതെന്നും ഇത് അനധികൃതമെന്നും മന്ത്രി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും പുറത്ത് വിട്ടു
കഴിഞ്ഞ ബുധനാഴ്ച്ച പുതുപ്പള്ളി സബ്സെൻ്ററിൽ നടത്തിയ പരിശോധനയിലാണ് അനധികൃത ജോലി ശ്രദ്ധയിൽ പെട്ടതെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിക്ക്റിപ്പോർട്ട് നൽകി.
സതിയമ്മക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് രംഗത്തെത്തി. വിഷയം പുതുപ്പള്ളിയിൽ പ്രചാരണായുധമാക്കുകയാണ് പ്രതിപക്ഷം
അതേസമയം, വിവാദം കോൺഗ്രസ് തിരക്കഥയെന്ന് മന്ത്രി വിഎൻ വാസൻ ആരോപിച്ചു.
നടന്നത് ആൾമാറാട്ടമെന്നും മന്ത്രി.വിവാദം കത്തിപ്പടരുന്നതിനിടെ സതിയമ്മ നിലവിൽ ജീവനക്കാരിയല്ലെന്ന സ്ഥിരീകരണം പ്രതിപക്ഷ സമരങ്ങൾക്ക് തിരിച്ചടിയായി. എന്നാല്‍ ഇതെല്ലാം ഭരണപക്ഷത്തെ നാടകങ്ങളാണെന്നും പ്രതികാരനടപടിയാണ് അരങ്ങേറിയതെന്നും കോണ്‍ഗ്രസ് പറയുന്നു.