കൊടി സുനിക്ക് വിവിഐപി പരിഗണനയിൽ ട്രെയിൻ യാത്ര, പ്രതികരിച്ച് കെകെ രമ

Advertisement

കോഴിക്കോട് . ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് വിവിഐപി പരിഗണനയിൽ ട്രെയിൻ യാത്ര.കൊടി സുനിയെ വിയ്യൂരില്‍ നിന്ന് കണ്ണൂര്‍ ജയിലിലേക്ക് കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ കെ കെ രമ എംഎല്‍എ യാണ് പുറത്ത് വിട്ടത്.സംസ്ഥാനത്ത് ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പാണ് ഭരിക്കുന്നതെന്ന് എം.എൽ.എ കെ.കെ രമ കുറ്റപ്പെടുത്തി.

കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പൊലീസ് ഒരു കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നതെന്ന് എന്ന അടിക്കുറുപ്പോടെയാണ് കെ.കെ രമ എം.എൽ.എയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയും പരോളിലിറങ്ങിയ എം സി അനൂപും കൊടി സുനിയ്‌ക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് കെ.കെ രമ എം.എൽ.എ പുറത്ത് വിട്ടത്. ഫോൺ ഉപയോഗിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ടി പി വധക്കേസിലെ പ്രതികള്‍ക്ക് ഇടതു സര്‍ക്കാര്‍ നല്‍കിവരുന്ന വിഐപി പരിഗണനകള്‍ എത്രയോ തവണ പുറത്തു വന്നതാണ്. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വിയ്യൂരില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങള്‍ ചെയ്യാന്‍ കയറൂരി വിടുകയാണ് ഈ ഭരണകൂടമെന്ന് കെ.കെ രമ എം.എൽ.എ കുറ്റപ്പെടുത്തി.

Advertisement