സായുധ പ്രകടനം നടത്തിയ മാവോയിസ്റ്റുകളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം

Advertisement

കണ്ണൂർ. അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിൽ സായുധ പ്രകടനം നടത്തിയ മാവോയിസ്റ്റുകളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. മേഖലയിൽ മാവോയിസ്റ്റ് സംഘത്തിന്റെ വിവരങ്ങളടങ്ങിയ പോസ്റ്ററുകൾ പതിച്ചു


രണ്ട് മാസത്തിനിടെ മൂന്ന് തവണ ആയുധമേന്തി മാവോയിസ്റ്റുകൾ എത്തി. ജൂൺ 16ന് എടപ്പുഴ ടൗണിലും, ജൂലൈ 24ന് വാളത്തോടും, ഈ മാസം 12 ന് കീഴ്പ്പള്ളിക്കടുത്ത വിയറ്റ്നാമിലും സായുധ പ്രകടനം നടത്തി. ഒടുവിലെത്തിയത് തോക്കേന്തിയ മൂന്ന് വനിതകൾ ഉൾപ്പടെ 11 അംഗ സംഘം. മുദ്രാവാക്യം വിളിക്കുന്നതിനൊപ്പം മാവോയിസ്റ്റ് ആശയങ്ങൾ വ്യക്തമാക്കി പ്രസംഗിക്കുകയും, ലഘു ലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. ഇതോടെ പൊലീസ് നടപടി ശക്തമാക്കി. സഞ്ജയ് ദീപക് റാവു, സി.പി മൊയ്തീൻ, സോമൻ, കവിത, സുന്ദരി തുടങ്ങി 18 പേരുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള പോസ്റ്ററുകൾ പൊലീസ് പതിച്ചു. അറസ്റ്റിന് സഹായകമായ വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. സംസ്ഥാന എ.ടി.എസും, കേന്ദ്ര ഐ.ബിയും നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു. മാവോയിസ്റ്റ് സംഘം കേരള – കർണാടക വനാതിർത്തി കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായാണ് നിഗമനം

Advertisement