ന്യൂഡല്‍ഹി. ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തെ പ്രകീര്‍ത്തിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. സോഫ്റ്റ് ലാന്‍ഡിംഗിലെ പ്രധാന കടമ്പകളെല്ലാം പിന്നിട്ട് ലക്ഷ്യം നേടിയതായി അദ്ദേഹം വെളിപ്പെടുത്തി. ഇനി 14 ആവേശകരമായ ദിവസങ്ങളാണ് മുന്നിലുള്ളത്. രാജ്യത്തുള്ള ഓരോ ആളുകളും ഈ വിജയത്തെ ആഘോഷിക്കുകയാണ്. ഇസ്രൊ കൂടുതല്‍ മിഷനുകള്‍ വരും ദിവസങ്ങളില്‍ പ്ലാന്‍ ചെയ്യുമെന്നും സോമനാഥ് വ്യക്തമാക്കി.
അതേസമയം ചാന്ദ്രയാന്‍-3 ലാന്‍ഡിംഗില്‍ യാതൊരു പിഴവുകളുമില്ലായിരുന്നു. ഞങ്ങളെല്ലാം വലിയ ആത്മവിശ്വാസത്തിലായിരുന്നു. പേടകത്തിന്റെ വേഗതയിലും ഞങ്ങള്‍ക്ക് ആശങ്കയില്ലായിരുന്നു. മുന്‍ കാലങ്ങളിലുണ്ടായ കാര്യങ്ങളില്‍ നിന്ന് ഞങ്ങള്‍ പലതും പഠിച്ചു. കഠിനാധ്വാനമാണ് ഫലം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.