ദിലീപുമായി അടുത്ത ബന്ധം,അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി

Advertisement

കൊച്ചി.നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി. അതിജീവിതയുടെ ഹർജിയിൽ നിയോഗിച്ച അമിക്കസ് ക്യൂറിയായ അഡ്വ.രഞ്ജിത്ത് മാരാരെയാണ് ഒഴിവാക്കിയത്. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി.

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി നിയോഗിച്ച രഞ്ജിത് മാരാരെ സ്ഥാനത്ത് നിന്ന് ഒഴിവാക്കി. രഞ്ജിത് മാരാരുടെ നിഷ്പക്ഷതയില്‍ സംശയമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. രഞ്ജിത്തും എട്ടാം പ്രതി ദിലീപുമായി സാമ്പത്തിക ഇടപാടുണ്ടെന്നും ദിലീപിനെ അനുകൂലിച്ച് രഞ്ജിത് മാധ്യമ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും പ്രോസിക്യൂഷനും അതിജീവിതയും കോടതിയില്‍ പറഞ്ഞിരുന്നു.

ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. തുടർന്നാണ് അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കിയത്.. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തന്നെ ഒഴിവാക്കണമെന്ന് രഞ്ജിത്ത് മാരാറും അവശ്യപ്പെട്ടിരുന്നു. തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് മാരാർ കത്ത് നൽകിയിരുന്നു. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്. എന്നാൽ ഇതിനെ എതിർത്ത് ദിലീപ് ഹർജി നൽകി. ദിലീപിൻ്റെ ഹർജി നിരാകരിച്ച കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. തുടർന്നായിരുന്നു കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി അഡ്വ രഞ്ജിത്ത് മാരാരെ ഹൈക്കോടതി നിയോഗിച്ചത്.

Advertisement