വീണക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

Advertisement

കോട്ടയം.മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിഎംആര്‍എല്‍ പുറമേ ആറ് കമ്പനികളിൽ നിന്നു കൂടി വീണ മാസപ്പടി കൈപ്പറ്റി. എ കെ ബാലൻ നടത്തിയ തട്ടിപ്പുകളുടെ തെളിവുകൾ കൈവശമുണ്ടെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.


ജെഡിടി ഇസ്ലാം, ഐഡിയൽ എഡ്യൂക്കേഷനൽ സൊസൈറ്റി, ശ്രീകൃഷ്ണ ഹൈടെക് ആൻഡ് മാനേജ്മെന്റ സൊല്യൂഷൻസ്, സാന്റ മോണിക്ക, റിംസ് ഫൌണ്ടേഷൻ, അനന്തപുരി എഡ്യൂക്കേഷണൽ സൊസൈറ്റി എന്നീ കമ്പനികളിൽ നിന്ന് വീണ മാസപ്പടി കൈപ്പറ്റി എന്ന് സുരേന്ദ്രൻ.

ചാരിറ്റിയുടെ മറവിൽ തട്ടിപ്പ് നടത്തിയതിന് അന്വേഷണം നേരിടുന്ന കമ്പനികൾ ആണ് ഇവയെന്നും സുരേന്ദ്രന്റെ ആരോപണം. എകെ ബാലൻ 1000കണക്കിന് കോടി രൂപയുടെ പണം തിരിമറി നടത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും അവകാശവാദം.

വീണ വിജയന് പ്രതിരോധം തീർക്കുന്ന ഏകെ ബാലനെതിരെയും ആരോപണം ഉന്നയിച്ച് മാസപ്പടി വിവാദം കടുപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ഇഡി അന്വേഷണം അടക്കം കൊണ്ടുവരാനും അണിയറയിൽ നീക്കം സജീവം.

Advertisement