ഓപ്പറേഷൻ കോക്ക്ടെയിൽ, എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

Advertisement

തിരുവനന്തപുരം.സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.
ഓപ്പറേഷൻ കോക്ക്ടെയിൽ എന്ന പേരിലാണ്
രാവിലെ 12.30 മുതൽ പരിശോധന ആരംഭിച്ചത്.ഓണക്കാലത്ത് ചില ബാർ ഉടമകളും കള്ളുഷാപ്പ് ഉടമകളും പരിശോധന ഒഴിവാക്കുന്നതിന് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നുവെന്നു
വിജിലൻസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
14 എക്സൈസ് ഡിവിഷനുകളിലും 16 എക്സൈസ് സർക്കിൾ ഓഫീസുകളിലും 45 റേഞ്ച് ഓഫീസുകളിലും ഉൾപ്പെടെ 75 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടിക്കു ശുപാർശ ചെയ്യാനാണ് വിജിലൻസ് തീരുമാനം.

Advertisement