ശാന്തൻപാറയിലെ സിപിഎം പാർട്ടി ഓഫീസ് നിർമ്മാണം തടഞ്ഞതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇടുക്കി ജില്ല കളക്ടർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും

Advertisement

കൊച്ചി.ചട്ടം ലംഘിച്ചുള്ള ഇടുക്കി ശാന്തൻപാറയിലെ സിപിഎം പാർട്ടി ഓഫീസ് നിർമ്മാണം തടഞ്ഞതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇടുക്കി ജില്ല കളക്ടർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. സ്റ്റോപ്പ് മെമ്മോ കർശനമായി നടപ്പാക്കാൻ ഉത്തരവിട്ടിട്ടും ചൊവ്വാഴ്ച രാത്രിയും നിർമ്മാണം തുടർന്നു വെന്ന് ഹർജിക്കാരുടെ അഭിഭാഷകനും അമിക്കസ്ക്യൂറിയും കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. ഇടക്കാല ഉത്തരവ് നിലനിൽക്കവെ പാർട്ടി ഓഫീസ് നിർമ്മാണം തുടർന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഉത്തരവിന്റെ പകർപ്പ് ലഭിക്കാത്തതിനെ തുടർന്ന്
കളക്ടർക്ക് നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ലെന്നായIരുന്നു ഇന്നലെ സർക്കാർ കോടതിയെ അറിയിച്ചത് .
ഇടുക്കിയിലെ സി.പി എം പാർട്ടി ഓഫീസ് നിർമ്മാണം തടയാൻ ജില്ലാ കലക്ടറോടാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയത്. ആവശ്യമായ സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകിയിരുന്നു.

Advertisement