2023 ആഗസ്റ്റ് 24 വ്യാഴം
BREAKING NEWS
👉 റോവർ ഇറങ്ങി.അശോക ചക്രത്തിൻ്റെ മുദ്ര ചന്ദ്രനിൽ ,
പേ ലോഡുകളുടെ പ്രവർത്തനത്തിനായി കാത്തിരിക്കുന്നു.
👉 കണ്ണൂർ പട്ടുവത്ത് മറിഞ്ഞ മിനിലോറി ഉയർത്താൻ എത്തിയ ക്രയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു.കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്.
👉 ഇന്ന് രാവിലെ 5 മണിയോടെ ഉണ്ടായ അപകടത്തിൽ പിന്നിട് ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങൾ ഉയർത്തിയത്.
👉 മലപ്പുറം തുവ്വൂർ കൊലപാതകം; പ്രതികൾക്ക് വേണ്ടി ഇന്ന് പോലീസ് കസ്റ്റഡി അപേക്ഷ നൽകും.
🌴കേരളീയം🌴
🙏സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഉയര്‍ന്ന താപനിലയ്ക്കു സാധ്യത
🙏സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനേ വേണ്ടിവരുമെന്ന് കെഎസ്ഇബി. വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍നിന്ന് സംസ്ഥാനത്തിനു ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്.
🙏സ്‌കൂള്‍ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് ജൂണ്‍, ജൂലൈ മാസങ്ങളിലെ ഓണറേറിയം ഓണത്തിനു മുമ്പു വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ 12,040 സ്‌കൂളുകളിലെ 13,611 പാചകത്തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് മാസത്തേതടക്കം മൂന്നു മാസത്തെ വേതനം ലഭിക്കും.
🙏മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ ഐ ജി ലക്ഷ്മണ്‍ അറസ്റ്റില്‍. പിറകേ ജാമ്യത്തില്‍ വിട്ടയച്ചു. ചോദ്യം ചെയ്തതിനുശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.
🙏ചന്ദ്രനില്‍ ഇന്ത്യ നേടിയ ചരിത്ര നേട്ടത്തിനു നേതൃത്വം നല്‍കിയ ഐഎസ്ആര്‍ഒയുടെ അമരത്ത് മലയാളി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ആലപ്പുഴ ജില്ലയിലെ തുറവൂര്‍ സ്വദേശിയാണ്. വളമംഗലം വേടാംപറമ്പില്‍ പരേതരായ ശ്രീധരപ്പണിക്കര്‍ – തങ്കമ്മ ദമ്പതികളുടെ എക മകനാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കെ ശിവന്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഐഎസ്ആര്‍ഒ ചെയര്‍മാനായി ചുമതലയേറ്റത്.
🙏ഒരുമിച്ചിരുന്ന് മദ്യപിച്ചു കൊണ്ടിരുന്ന സുഹൃത്തിനെ എസ്ഐ തലക്കടിച്ചു കൊലപ്പെടുത്തി. കണ്ണൂര്‍ മയ്യില്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ വിറകുകൊള്ളികൊണ്ട് തലക്കടിച്ചു കൊന്നത്.
🙏മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസിലെ ജാമ്യ ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ട മറുനാടന്‍ മലയാളി ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് ഹൈക്കോടതി വിമര്‍ശനം.
ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും.
🇳🇪 ദേശീയം 🇳🇪
🙏 ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ ഇറങ്ങി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടു പൂര്‍ത്തിയാക്കി.
🙏ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 25 കിലോമീറ്റര്‍ ഉയരത്തിലാണ് ലാന്‍ഡിംഗ് പ്രക്രിയ ആരംഭിച്ചത്. ലാന്‍ഡു ചെയ്യാന്‍ കുഴികളില്ലാത്ത സ്ഥലത്തിനായി രണ്ടു തവണ ഏതാനും സെക്കന്‍ഡുകള്‍ കാത്തുനിന്നു. ഒടുവില്‍ ചന്ദ്രയാന്‍ 3 ചാന്ദ്രോപരിതലം തൊട്ടപ്പോള്‍ ഇന്ത്യന്‍ ജനത ഹര്‍ഷാരവം മുഴക്കി.
🙏ചന്ദ്രനിലെ മണ്ണില്‍ രാജ്യമുദ്രയായ അശോക സ്തംഭം. ചന്ദ്രനില്‍ പര്യവേഷണം നടത്താനുള്ള റോവറിനെ ലാന്‍ഡറില്‍നിന്ന് രാത്രി പത്തരയോടെ പുറത്തിറക്കി ചന്ദ്രോപരിതലത്തില്‍ പര്യവേഷണം ആരംഭിച്ചു. ആദ്യ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. റോവറിന്റെ ചക്രങ്ങളിലെ അശോകസ്തംഭത്തിന്റേയും ഐഎസ്ആര്‍ഓയുടെയും മുദ്രകള്‍ ചന്ദ്രനിലെ മണ്ണില്‍ പതിഞ്ഞു.
🙏ഭൂമിയിലെ സ്വപ്നം ചന്ദ്രനില്‍ നടപ്പാക്കിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ നിമിഷം ഐതിഹാസികമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ ബ്രിക്സ് ഉച്ചകോടിക്കിടയില്‍ ഐഎസ്ആര്‍ഒയുടെ ലൈവ് സ്ട്രീമിംഗില്‍ ചേര്‍ന്ന മോദി, ലാന്‍ഡര്‍ ചന്ദ്രോപരിതലം തൊട്ടതോടെ ചെറിയ ദേശീയപതാക ഉയര്‍ത്തി വീശിക്കാണിച്ചു. എന്റെ മനസ്സ് ചന്ദ്രയാനെ ഉറ്റുനോക്കുകയായിരുന്നു. ചരിത്ര നിമിഷം ഇന്ത്യയില്‍ പുതിയ ഊര്‍ജം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്ര നിമിഷത്തില്‍ ‘ഇന്ത്യ ഈസ് ഓണ്‍ ദ മൂണ്‍’ എന്നു വിശേഷിപ്പിച്ചാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് മോദിയെ ക്ഷണിച്ചത്.
🙏ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ ഇനി രണ്ടു തവണ നടത്തുമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പാഠ്യപദ്ധതി ചട്ടക്കൂട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണു രേഖ പുറത്തിറക്കിയത്. പരീക്ഷകളില്‍ ലഭിക്കുന്ന ഉയര്‍ന്ന സ്‌കോറായിരിക്കും പരിഗണിക്കപ്പെടുക. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ രണ്ടു ഭാഷകള്‍ പഠിക്കണം.
🙏 ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ ഒരേ റണ്‍വേയില്‍ ലാന്‍ഡിംഗിനും ടേക്ക് ഓഫിനും അനുമതി നല്‍കിയതുമൂലം ഉണ്ടാകുമായിരുന്ന വന്‍ ദുരന്തം ഒഴിവായത് പൈലറ്റിന്റെ ജാഗ്രതമൂലം. വിസ്താര വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയ എയര്‍ ട്രാഫിക് കണ്‍ട്രോളറെ സസ്പെന്‍ഡു ചെയ്തു.
🙏മധുരയില്‍ അമ്മയെ ശുശ്രൂഷിക്കണമെന്ന തമിഴ് നാട് കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകനു മൂന്നു മാസം തടവുശിക്ഷ. അമ്മയ്ക്ക് മാസം അയ്യായിരം രൂപ നല്‍കണമെന്ന് ജൂലൈയില്‍ ഉത്തരവിട്ടിരുന്നു.
🇨🇦 അന്തർദേശീയം 🇦🇽
🙏ബഹിരാകാശ ഗവേഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മൂന്നു പ്രധാന മേഖലകളില്‍ ഒന്നിച്ചു നീങ്ങാന്‍ ബ്രിക്സ് രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ജൊഹന്നാസ്ബെര്‍ഗില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🙏ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 ന് ദക്ഷിണാഫ്രിക്കയിലെ ബ്രിക്സ് ഉച്ചകോടിയിലും അനുമോദനം. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയതിനു പിറകേ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിച്ചു.
🙏വിമത നീക്കത്തിലൂടെ റഷ്യയെ വിറപ്പിച്ച റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗെനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. പ്രിഗോഷിനൊപ്പം വിശ്വസ്ഥന്‍ ദിമിത്രി ഉട്കിനും വിമാനത്തിലുണ്ടായിരുന്ന മറ്റ് എട്ട് പേരും കൊല്ലപ്പെട്ടു.
🏏🏸കായികം🥍🏑
🙏ചെസ് ലോകകപ്പ് ഫൈനലില്‍ വീണ്ടും സമനില. ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനെ രണ്ടാം ക്ലാസിക്കല്‍ ഗെയിമിലും ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്‌നാനന്ദയ സമനിലയില്‍ തളച്ചു. രണ്ട് ടൈ ബ്രേക്കറുകള്‍ അടങ്ങുന്ന മത്സരം ഇന്ന് നടക്കും.
🏏 അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെ മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.