പിണറായി , വീണ , ചെന്നിത്തല,കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി

Advertisement

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ , മകൾ വീണ വിജയൻ , മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി. പൊതുപ്രവർത്തകരായ പ്രതികൾ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് കൈക്കൂലി വാങ്ങിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഹർജി.പൊതുപ്രവർത്തകനായ ഗിരീഷ് ബാബുവാണ് വിജിലൻസ് കോടതിയിൽ പരാതിയുമായി എത്തിയത്.ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ടുള്ള കേസിലാണ് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിയുടെ മകളും പണം കൈപ്പറ്റിയ വിവരം പുറത്തുവന്നത്.ഹർജി കോടതി ഇന്ന് പരിഗണിച്ചേക്കും.