കണ്ണൂർ സർവകലാശാല എംഎ ഇംഗ്ലീഷ് സിലബസിൽ മുൻ മന്ത്രി കെകെ ശൈലജയുടെ ആത്മകഥ, വിവാദം

Advertisement

തിരുവനന്തപുരം. കണ്ണൂർ സർവകലാശാല എം.എ ഇംഗ്ലീഷ് സിലബസിൽ മുൻ മന്ത്രി കെ.കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയത് വിവാദത്തിൽ. അഡ്ഹോക്ക് കമ്മിറ്റി തയ്യാറാക്കിയ സിലബസിലാണ് ‘my life as a comrade’ എന്ന പുസ്തകം പഠന ഭാഗമാക്കിയത്. ബോർഡ് ഓഫ് സ്റ്റഡീസ് അംഗീകരിക്കാത്ത പുസ്തകം സിലബസിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി

ഒമ്പത് വർഷത്തിന് ശേഷമാണ് കണ്ണൂർ സർവകലാശാലയിൽ പി.ജി സിലബസ് പരിഷ്കരിക്കുന്നത്. ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ലാത്തതിനാൽ അഡ്ഹോക് കമ്മിറ്റി സിലബസ് തയ്യാറാക്കി. എം.എ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലെ ലൈഫ് റൈറ്റിങ് പേപ്പറിലാണ് കെ.കെ ശൈലജയുടെ ആത്മകഥ my life as a comrade’ പഠന ഭാഗമായത്. ബോർഡ് ഓഫ് സ്റ്റഡീസ് അംഗീകരിക്കാത്ത പുസ്തകം ഉൾപ്പെടുത്തിയത് സിലബസ് രാഷ്ട്രീയ വത്കരിക്കുന്നതിന്റെ ഭാഗമായാണെന്നാണ് ഉയരുന്ന ആക്ഷേപം.

ഗാന്ധിജി, നെൽസൺ മണ്ടേല എന്നിവരുടെ പുസ്തകങ്ങൾക്കൊപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും പഠന ഭാഗമായത്. പുസ്തകം സിലബസിൽ
നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചുവെന്നും പരാതിയുണ്ട്.

Advertisement