കോഴിക്കോട്. തൊട്ടിൽപ്പാലത്ത് 19 കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ഇന്നുണ്ടാകും. രണ്ട് ദിവസം മുൻപ് കാണാതായ കുട്ടിയെ പ്രദേശവാസിയായ സുഹൃത്തിന്റെ വീട്ടിൽ നിന്ന് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് പീഡനത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതിയായ ജുനൈദ് അലിക്കു വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയുടെ വീട്ടിൽ നിന്ന് മയക്കുമരുന്ന് പൊലീസ് കണ്ടെടുത്തിരുന്നു.