തിരുവനന്തപുരം. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയംഗം എ സി മൊയ്തിനെതിരായ ഇഡി നീക്കത്തിനിടെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. അക്കൗണ്ട് മരവിപ്പിക്കൽ അടക്കമുള്ള നടപടികളിലേക്ക് ഇഡി കടന്നതോടെ ആശങ്കയിലാണ് പാർട്ടി. സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയായ എ സി മൊയ്തീനെ സംശയത്തിൻ്റെ നിഴലിൽ നിർത്താനാണ് കേന്ദ്ര ഏജൻസി ശ്രമിക്കുന്നതെന്നാണ് സി പി എം നിലപാട്.
ഇ ഡിയുടെ തുടർ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ എന്തു സമീപനം സ്വീകരിക്കണമെന്ന് യോഗം തീരുമാനിക്കും. പുതുപള്ളി ഉപതിരഞ്ഞെടുപ്പിൻ്റെ ഇതുവരെയുള്ള പ്രവർത്തന വിലയിരുത്തലും സെക്രട്ടറിയറ്റിൽ ഉണ്ടാകും