തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പിഞ്ചുകുഞ്ഞിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Advertisement

തിരുവനന്തപുരം. അഞ്ചുതെങ്ങിൽ തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് പിഞ്ചുകുഞ്ഞ് മെഡിക്കൽ കോളേജിൽ. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ ജിനുവിന്റെ മകൻ ജെന്നിൻ മൂന്നര വയസ്സ് പ്രായമുള്ള കുട്ടിയെയാണ് തെരുവ് നായ അതിക്രൂരമായി ആക്രമിച്ചത്. നായകൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് നിഗമനം. വീട്ടിൽ നിന്ന് തൊട്ടടുത്തുള്ള അമ്മൂമ്മയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
ഗുരുതര പരിക്കേറ്റതോടെ കുട്ടിയെ ‘മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചെവിക്കും തലയിലും മാരകമായ മുറിവേറ്റ കുട്ടിയെ അബോധാവസ്ഥയിൽ നാട്ടുകാരാണ് മെഡിക്കൽകോളേജിലെത്തിച്ചത്.. ഒരു മാസം മുമ്പ് ഇതേ പ്രദേശത്ത് നാലു വയസ് പ്രായമുള്ള കുഞ്ഞിനെ പേപ്പട്ടിയുടെ ആക്രമണത്തിൽ ഗുരുതരമായി കണ്ണിനും തലയ്ക്കും പരുക്കേറ്റ് തലനാരിഴക്ക് രക്ഷപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്

Advertisement