കെകെ ശൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ കോടതിയെ സമീപിക്കാന്‍ അധ്യാപക സംഘടന

Advertisement

തിരുവനന്തപുരം.കെ.കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാലയിലെ എം.എ ഇംഗ്ലീഷ് സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി അധ്യാപക സംഘടനയായ കെ.പി.സി.ടി.എ.. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന അഡ്ഹോക്ക് കമ്മിറ്റിയെ പിരിച്ചുവിടണമെന്നാണ് ആവശ്യം. ഹൈക്കോടതിയിൽ ഉടൻ ഹർജി ഫയൽ ചെയ്യാനാണ് സംഘടനയുടെ തീരുമാനം. അതേസമയം പ്രാദേശിക തലത്തിൽ സാമൂഹിക സേവനം നൽകിയവരെ പഠന വിധേയമാക്കുക മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് വിഷയത്തിലെ അഡ്ഹോക്ക് കമ്മിറ്റിയുടെ വാദം. എന്നാൽ വിഷയത്തിൽ ഔദ്യോഗികമായ വിശദീകരണത്തിന് സർവകലാശാല ഇതുവരെ തയ്യാറായിട്ടില്ല

Advertisement