മുതിർന്ന പത്രപ്രവർത്തകൻ മാത്യു കദളിക്കാട് അന്തരിച്ചു

Advertisement

മലപ്പുറം: മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ മുൻ ചീഫ് റിപ്പോർട്ടറുമായ മാത്യു കദളിക്കാട് (85) അന്തരിച്ചു. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നു രാവിലെ 8.30നായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
പെരിന്തൽമണ്ണ പാണമ്പിയിലെ ഹോംസ്റ്റഡ് വില്ലയിലാണ് താമസം.

ഏറെക്കാലം മനോരമയുടെ മലപ്പുറം ബ്യൂറോയുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹം കോഴിക്കോട് ബ്യൂറോയിലും പ്രവർത്തിച്ചിട്ടുണ്ട്.

ഏഷ്യയിലെ ഏക ഗുഹാവാസി വിഭാഗമായ ചോലനായ്ക്കരുടെ ജീവിതം പുറംലോകത്തെത്തിച്ചതുൾപ്പടെ ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയനായിരുന്നു.

മലപ്പുറം പ്രസ് ക്ലബ്ബിന്റെ മുൻ പ്രസിഡന്റാണ്