ഇടുക്കി .ഒരു കാല്‍വച്ചാല്‍ രണ്ടാമത്ത് ചുവട് വയ്ക്കാന്‍ തോന്നില്ല, കാല്‍ വിറയ്ക്കും കാരണം നടക്കുന്നത് ഒരു ഗര്‍ത്തത്തിന് മുകളിലൂടെയാണ്. അപകടമെന്ന് മനസുപറയും, പക്ഷേ അതിനെ തിരുത്തി മുന്നേറണം. വിദേശത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ വലിയ തമാശയാണ് ഗ്ളാസ് ബ്രിഡ്ജില്‍ കയറുന്നവരെ കാണുന്നത്. സാഹസിക വിനോദങ്ങള്‍ക്ക് പേരുകേട്ട വാഗമണ്ണിൽ എത്തിയാൽ ഇനിമുതൽ കാൻറീ ലിവർ പാലവും ആസ്വദിക്കാം. രാജ്യത്തെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജ് ആണ് വാഗമൺ അഡ്വഞ്ചർ പാർക്കിൽ ഇന്ന് തുറക്കുന്നത്.
വിദേശരാജ്യങ്ങളിലെ പ്രധാന സാഹസിക വിനോദങ്ങളിൽ ഒന്നാണ് ഗ്ലാസ് ബ്രിഡ്ജുകൾ. വാഗമണ്ണിലെ താഴ്വരകൾക്ക് മുകളിൽ 150 അടിയിലധികം ഉയരത്തിലാണ് ഇവിടെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്.
നല്ല ധൈര്യം കൂടി ഉണ്ടെങ്കിൽ മാത്രമേ ഈ പാലത്തിലൂടെയുള്ള നടത്തം ആസ്വദിക്കാൻ കഴിയു. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക തരം ഗ്ലാസ്സുകൾ ആണ് പ്ലാറ്റ്ഫോം. ഒരു തൂണിൽ നിന്ന് തൂക്കിയിട്ടിരിക്കുന്ന പോലെയാണ് പാലത്തിൻറെ രൂപകല്പന.
മൂന്നു കോടി രൂപ ചെലവഴിച്ചാണ് ഗ്ലാസ് ബ്രിഡ്ജിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇടുക്കി ജില്ലാടൂറിസം പ്രൊമോഷൻ കൗൺസിലും പെരുമ്പാവൂർ ഭാരത് മാതാ വെഞ്ചേഴ്സും ചേർന്ന് വാഗമൺ അഡ്വഞ്ചർ പാർക്കിലാണിത് സ്ഥാപിച്ചിരിക്കുന്നത്. 500 രൂപയാണ് പ്രവേശന ഫീസ്.