വയനാട് : കണ്ണാത്ത് മലയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് മരിച്ച 9 തെയില തോട്ടം തൊഴിലാളികളുടെയും പോസ്റ്റ് മാർട്ടം നടപടികൾ രാവിലെ 8 മണിയോടെ മാനന്തവാടി മെഡിക്കൽ കോളജിൽ ആരംഭിരം. തുടർന്ന് ഉച്ചയോടെ
മക്കിമല എൽ പി എസ്റ്റിൽ പൊതുദർശനം നടത്തും.ഉച്ചയ്ക്ക് ശേഷം സംസ്ക്കാരം നടത്തും.
ഇന്നലെ വൈകിട്ട് 3.45 നായിരുന്നു
തലപ്പുഴ കണ്ണോത്ത് മലയില്‍ നിയന്ത്രണം വിട്ട ജീപ്പാണ് കൊക്കയിലേക്ക് മറിഞ്ഞത്. 9 പേർ മരിച്ചു. 5 പേർക്ക് പേര്‍ക്ക് പരിക്കേറ്റു. ചികിത്സയിലുള്ള രണ്ട് നേര്യനില ഗുരുതരം മാണ് . 30 അടി താഴ്ചയിലേക്കാണ് ജീപ്പ് പോയത്.
3 പേരെ മാത്രമാണ് ആദ്യംമെത്തിയ രക്ഷ പ്രവർത്തകർ കണ്ടത്. പിന്നെ കയർ ഉപയോഗിച്ച് താഴെ ഇറങ്ങി ജീപ്പ് ഉയർത്തിയപ്പോഴാണ് ബാക്കിയുള്ളവരെ കണ്ടത്. തോട്ടം മനേജ്മെൻ്റ് ഏർപ്പാടാക്കിയ ജീപ്പായിരുന്നു അപകടത്തിൽപ്പെട്ടത്.
തേയിലതോട്ടം തൊഴിലാളികളാണ് മരിച്ചത്.
തേയിലത്തോട്ടത്തിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകുന്നവരാണ് ജീപ്പിലുണ്ടായിരുന്നത്. ജീപ്പില്‍ ഭൂരിഭാഗവും സത്രീകളായിരുന്നു. വെണ്‍മണി ഭാഗത്തു നിന്നും തലപ്പുഴയിലേക്ക് വരികയായിരുന്ന ജീപ്പ് കണ്ണോത്ത് മല കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.