വാർത്താനോട്ടം

Advertisement

2023 ആഗസ്റ്റ് 26 ശനി

BREAKING NEWS

👉വയനാട് കണ്ണാത്ത് മലയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് മരിച്ച 9 തെയില തോട്ടം തൊഴിലാളികളുടെയും പോസ്റ്റ് മാർട്ടം നടപടികൾ രാവിലെ 8 മണിയോടെ മാനന്തവാടി മെഡിക്കൽ കോളജിൽ ആരംഭിച്ചു.

👉 ഉച്ചയോടെ
മക്കിമല എൽ പി എസ്റ്റിൽ പൊതുദർശനം നടത്തും.ഉച്ചയ്ക്ക് ശേഷം സംസ്ക്കാരം നടത്തും.

👉ഇന്നലെ വൈകിട്ട് 3.45 നായിരുന്നു
തലപ്പുഴ കണ്ണോത്ത് മലയില്‍ നിയന്ത്രണം വിട്ട ജീപ്പാണ് കൊക്കയിലേക്ക് മറിഞ്ഞത്. 9 പേർ മരിച്ചു. 5 പേർക്ക് പേര്‍ക്ക് പരിക്കേറ്റു.

👉 ചികിത്സയിലുള്ള രണ്ട് നേര്യനില ഗുരുതരമാണ് . 30 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.

👉ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരെ അനുമോദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളുരുവലെ ഐ എസ് ആർ ഒ കേന്ദ്രത്തിലെത്തി.

🌴കേരളീയം🌴

🙏വയനാട്ടില്‍ ഒമ്പതു സ്ത്രീകളുടെ മരണത്തിനിടയാക്കിയ ജീപ്പ് അപകടത്തിനു കാരണം ബ്രേക്ക് കിട്ടാത്തതാണെന്നു ഡ്രൈവര്‍ മണികണ്ഠന്‍. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

🙏സംസ്ഥാനത്ത് തത്കാലം ലോഡ് ഷെഡിംഗ് ഇല്ല. സെപ്റ്റംബര്‍ നാലു വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങും. മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണു തീരുമാനം.

🙏വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ടോട്ടെക്സ് മാതൃക ഒഴിവാക്കും. ആദ്യഘട്ടത്തില്‍ മൂന്നു ലക്ഷത്തോളം വ്യവസായ, വാണിജ്യ ഉപഭോക്താക്കള്‍ക്കു മാത്രമേ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കൂ.

🙏അച്ഛനെ കൊന്ന കൊലയാളികളെ കണ്ടെത്തണമെന്നു ഹര്‍ജി നല്‍കിയ മകനെ കൊലയാളിയാക്കി ഒമ്പതു വര്‍ഷം ജയിലിടച്ച സിബിഐ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കാഞ്ഞിരംകുളത്തെ പലചരക്കു വ്യാപാരി വില്‍സണ്‍ വധക്കേസില്‍ പ്രതിയായ മകന്‍ ജ്യോതികുമാറിന്റെ(49) ജീവപര്യന്തം തടവുശിക്ഷയാണു റദ്ദാക്കിയത്.

🙏കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസ് നേരത്തെ അന്വേഷിച്ചു പൂര്‍ത്തിയാക്കിയതാണെന്നും പുതുപ്പള്ളി തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് എന്‍ഫോഴ്സ്മെന്റിന്റെ നടപടികളെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

🙏ശസ്ത്രക്രിയക്കിടെ ഹര്‍ഷീനയുടെ വയറില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടു തേടി. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ പോകില്ലന്നും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു.

🙏മുഖ്യമന്ത്രിയുടെ മകള്‍ വീണ എല്ലാ നികുതിയും അടച്ചിട്ടുണ്ടെന്നും രേഖ പുറത്തുവിടേണ്ട ബാധ്യത ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

🙏കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ എച്ച്. വെങ്കിടേശ്വര്‍ലുവിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. വെങ്കിടേശ്വര്‍ലുവിന് നിയമനം ലഭിച്ച് മൂന്നു വര്‍ഷം കഴിഞ്ഞെന്നും ഇനി രണ്ടു വര്‍ഷം മാത്രം അവശേഷിക്കേ നിയമനം റദ്ദാക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

🙏മാനന്തവാടിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

🇳🇪 ദേശീയം 🇳🇪

🙏വിമാനത്തില്‍ ‘ഫാസിസ്റ്റ് ബിജെപി ഡൗണ്‍’ എന്നു മുദ്രാവാക്യം മുഴക്കിയതു കുറ്റമല്ലെന്നു മദ്രാസ് ഹൈക്കോടതി. ബിജെപി തമിഴ്നാട് മുന്‍ പ്രസിഡന്റും തെലുങ്കാന ഗവര്‍ണറുമായ തമിഴിസൈ സൗന്ദര്‍രാജനെതിരേ മുദ്രാവാക്യം മുഴക്കിയതിന് അറസ്റ്റിലായ ലോയിസ് സോഫിയക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.

🙏മധ്യപ്രദേശില്‍ ബിജെപിയിലെ ശക്തനായ നേതാവ് നീരജ് ശര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് കളംമാറ്റം.

🇦🇺 അന്തർദേശീയം 🇦🇽

🙏പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രീസിന്റെ പരമോന്നത ബഹുമതിയായ ‘ഗ്രാന്റ് ക്രോസ് ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഓണര്‍’ സമ്മാനിച്ചു. ഗ്രീക്ക് പ്രധാനമന്ത്രി മിറ്റ്സോ ടാക്കീസാണ് ബഹുമതി സമ്മാനിച്ചത്.

🙏ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ നേരിട്ട് പങ്കെടുക്കില്ലെന്നു സൂചന. രാജ്യാന്തര കോടതി പുടിനെതിരേ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരിക്കേ മറ്റൊരു രാജ്യത്തേക്കു പോകുന്നത് ഒഴിവാക്കാനാണ് റഷ്യയുടെ തീരുമാനം.

🥍🏸 കായികം 🏏🏑

🙏ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്ര ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ജാവലിന്‍ ത്രോ ഫൈനലില്‍. സീസണിലെ മികച്ച രണ്ടാമത്തെ ദൂരം താണ്ടിയാണ് നീരജ് ഫൈനലിലെത്തിയത്.

🙏ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായും സൗദിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഇത്തിഹാദ് 65 ദശലക്ഷം പൗണ്ട് വാര്‍ഷിക പ്രതിഫലത്തിന് സലായുമായി മൂന്ന് വര്‍ഷത്തേക്ക് കരാറിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisement