ചലച്ചിത്ര എഡിറ്റർകെ പി ഹരിഹരപുത്രൻ അന്തരിച്ചു

Advertisement

തിരുവനന്തപുരം : പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ(79) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. 50 വർഷത്തോളമായി സിനിമയിൽ സജീവമായിരുന്നു ഹരിഹര പുത്രൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജകനാണ്. അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ, എന്നീ നിലകളിൽ  പ്രവർത്തിച്ചിട്ടുണ്ട്. 1971-ൽ പുറത്തിറങ്ങിയ ‘വിലയ്ക്ക് വാങ്ങിയ വീണ’ എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്രരംഗത്തെത്തിയത്. തുടർന്ന് ശേഷക്രിയ, ഗുരുജി ഒരു വാക്ക്, സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥൻ, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചു. ഏകദേശം 80ഓളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്