വടക്കൻ ജില്ലകളിൽ ഓണക്കിറ്റ് വിതരണ ത്തിൽ പ്രതിസന്ധി തുടരുന്നു; ഓണത്തിന് മുമ്പ് എല്ലാവർക്കും കിറ്റ് നൽകുമെന്ന് മന്ത്രി

Advertisement

മലപ്പുറം:
വടക്കൻ ജില്ലകളിൽ ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. ഭൂരിഭാഗം റേഷൻ കടകളിലും ഓണക്കിറ്റുകൾ എത്തിയിട്ടില്ല. മിൽമ ഉൽപ്പന്നങ്ങൾ ലഭ്യമാകാത്തതും മസാലപ്പൊടികൾ എത്താത്തതുമാണ് സപ്ലൈകോ ഡിപ്പോകളിൽ നിന്ന് റേഷൻ കടകളിലേക്ക് ഓണക്കിറ്റുകൾ എത്തിക്കുന്നതിൽ പ്രതിസന്ധിയാകുന്നത്. ഇന്ന് വൈകിട്ടോടെ ഓണക്കിറ്റുകൾ എത്തിക്കും എന്നാണ് റേഷൻ വ്യാപാരികൾക്ക് ലഭിച്ച വിവരം. അങ്ങനെയെങ്കിൽ മഞ്ഞ കാർഡുകാർക്കുള്ള ഓണക്കിറ്റ് വിതരണം സുഗമമായി നടക്കുക നാളെ മുതലാകും.
ഓണത്തിന് മുമ്പ് എല്ലാവർക്കും ഓണക്കിറ്റ് ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.