വടകരയിൽ ലോറിയിൽ കൊണ്ടുപോയ ജെസിബി കാറിന് മുകളിൽ തട്ടി അപകടം

Advertisement

കോഴിക്കോട്: വടകര മുരാട് പാലത്തിൽ ജെസിബി കാറിന് മുകളിൽ തട്ടി അപകടം. ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ജെ.സി ബി യാണ് പാലത്തിൽ വെച്ച് കാറിന് മുകളിൽ തട്ടി അപകടമുണ്ടായത്.

ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം.

അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. രാവിലെ ആറു മണിയോടെ ഉണ്ടായ
അപകടത്തെ തുടർന്ന് കോഴിക്കോട് – കണ്ണൂർ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ക്രൈൻ എത്തിച്ച് ജെ സി ബി മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.