സിഎംആർഎൽ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി വിജിലൻസ് കോടതി തള്ളി

Advertisement


കൊച്ചി.
മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ സിഎംആർഎൽ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ അന്വേഷണത്തിന്‌ ഉത്തരവിടാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി.
നിയമപരിജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ഉത്തരവാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ വിമർശിച്ചു.



മാസപ്പടി ആരോപണത്തിൽ
അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിക്കും മകൾക്കും എതിരെ കേസെടുക്കണമെന്നായിരുന്നു പരതികാരന്റെ ആവശ്യം. എന്നാൽ മതിയായ തെളിവുകൾ ഇല്ലെന്ന് പറഞ്ഞ കോടതി പത്രവാർത്തകളുടെ പേരിൽ കേസെടുക്കാനാവില്ലെന്ന്
വ്യക്തമാക്കി ഹർജി തള്ളി. തർക്ക പരിഹാര ബോർഡ് വിധി അഴിമതിയുടെ പരിധിയിൽ വരില്ലെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കാനാവുമെന്ന്
കേന്ദ്രമന്ത്രി വി മുരളീധരൻ ചോദിച്ചു

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയത്
സർക്കാരിനും സിപിഐഎമ്മിനും ഒരുപോലെ ആശ്വാസം നൽകുന്നതാണ്
മുഖ്യമന്ത്രിയ്ക്കും മകൾക്കും പുറമെ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും ഹർജിയിൽ
എതിർകക്ഷികൾ ആയിരുന്നു.


Advertisement