തിരുവനന്തപുരം. ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍ വണ്ണിൻ്റെ വിക്ഷേപണ തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ എസ്.സോമനാഥ്. ആദിത്യ എല്‍ വണ്ണിൻ്റെ വിക്ഷേപണം സെപ്റ്റംബർ ആദ്യവാരമുണ്ടാകും. അടുത്ത ചാന്ദ്ര ദൗത്യങ്ങൾക്ക് അംഗീകാരമായിട്ടില്ലെന്നും
ജപ്പാനുമായി ചേർന്നുള്ള ലൂപെക്സ് മിഷൻ വൈകാതെ നടക്കുമെന്നാണ് പ്രതീക്ഷയെന്നും എസ്. സോമനാഥ് പറഞ്ഞു. ചന്ദ്രയാൻ 3 ദൗത്യത്തിൻ്റെ വിജയത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഐഎസ്ആര്‍ഒ ചെയർമാൻ എസ്.സോമനാഥിനും സംഘാംഗങ്ങൾക്കും ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്.ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കുമൊക്കെ സഞ്ചരിക്കാൻ നമുക്ക് കഴിവുണ്ടെന്ന് എസ്.സോമനാഥിൻ്റെ ആത്മവിശ്വാസത്തോടെയുള്ള മറുപടി.
ഇന്ത്യയുടെ സൗര പര്യവേഷണമായ ആദിത്യ എല്‍ വണ്ണിൻ്റെ വിക്ഷേപണം
സെപ്റ്റംബർ ആദ്യവാരമുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വ്യക്തമാക്കി. ഗഗൻയാൻ മിഷൻ്റെ അടുത്ത പരീക്ഷണം ഒക്ടോബർ ആദ്യ രണ്ടാഴ്ച്ചയ്ക്കുള്ളിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്.എസ്.സി ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കുമൊപ്പം ഐഎസ്ആര്‍ഒ
ചെയർമാനേയും സംഘത്തേയും സ്വീകരിക്കാൻ ജില്ലാ പ്രസിഡൻ്റ് വി വി രാജേഷിൻ്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകരുമെത്തിയിരുന്നു..