2023ആഗസ്റ്റ് 26 ഞായർ
കേരളീയം
വി.എസ്.എസ്.സി. പരീക്ഷാത്തട്ടിപ്പില്‍ മുഖ്യപ്രതിയടക്കം മൂന്നു പേര്‍ ഹരിയാനയില്‍ പിടിയില്‍. കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഹരിയാനയിലെ കോച്ചിങ് സെന്ററുള്‍പ്പടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ദേശീയ ശരാശരിയെ അപേക്ഷിച്ച് കേരളത്തിലെ ഗതാഗത സംവിധാനങ്ങള്‍ പിന്നിലാണെന്നും നവകേരള നഗരനയം നടപ്പാക്കുന്നതിന് പ്രത്യേക കമ്മിഷന്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമ നടപടി ആലോചിക്കുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര നിലപാട് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലപ്പെടുത്തിയെന്നും കേരളത്തിന് അര്‍ഹമായ കേന്ദ്രവിഹിതം കുറച്ചതിനെ പറ്റി പറയാതെ, ആകെ കടം കയറിയെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
തലസ്ഥാനത്ത് 60 ഇലക്ട്രിക് ബസ്സുകള്‍ പുറത്തിറക്കി കെഎസ്ആര്‍ടിസി. ചാല ഗവ. ബോയ്സ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് താക്കോല്‍ കൈമാറി.
ദേശീയം
ഐഎസ്ആര്‍ഒ ഇപ്പോള്‍ ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണായുധമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പതിറ്റാണ്ടുകളായുള്ള ശാസ്ത്ര ഗവേഷണ നേട്ടത്തെ മോദിയുടെ നേട്ടമായി കാണിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് അവര്‍ എക്സില്‍ കുറിച്ചു.
യുപിയിൽ അധ്യാപികയുടെ നിര്‍ദ്ദേശമനുസരിച്ച് മര്‍ദ്ദനമേറ്റ കുട്ടിയെ സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍. വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ സന്ദര്‍ശിച്ച നേതാക്കളാണ് കുട്ടികളെ കൊണ്ട് പരസ്പരം ആലിംഗനം ചെയ്യിച്ചത്.
യുപിയിൽ അധ്യാപികയുടെ നിര്‍ദ്ദേശമനുസരിച്ച് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപികക്കെതിരെ കേസെടുത്ത് യുപി പൊലീസ്. യുപിയിലെ മുസഫര്‍ നഗറിലെ ഒരു നവോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്.
കായികം
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് ഫൈനലിലെത്താതെ പുറത്തായി.
സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ച സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു.