തിരുവനന്തപുരം.ഓണക്കിറ്റ് വിതരണത്തിൽ പ്രതിസന്ധിയുണ്ടെന്ന പ്രചാരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇന്നും നാളെയുമായി വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം കിറ്റ് വിതരണം സന്പൂർണ പരാജയമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.
ആകെ 5.78 ലക്ഷം മഞ്ഞക്കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് നൽകേണ്ടത്. മുഴുവൻ കിറ്റുകളും തയ്യാറാണെന്നും ആളുകൾ വാങ്ങാനെത്താത്തതാണ് വിതരണം വൈകാൻ കാരണമെന്നും ഭക്ഷ്യമന്ത്രി ജിആർ അനിൽ. തിരുവനന്തപുരം പടിഞ്ഞാറേകോട്ടയിലെ റേഷൻകട സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. ബൈറ്റ് ക്ഷേമ സ്ഥാപനങ്ങൾക്ക് നൽകേണ്ട കിറ്റുകൾ 70% വിതരണം ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കിറ്റ് വിതരണം വൈകിയതിൽ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബൈറ്റ് തിരുവോണത്തിന് ഒന്നരദിവസം മാത്രം ശേഷിക്കെ ഒരുലക്ഷം കിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തത്. മില്‍മയുടെ പായസം മിക്‌സും ശബരി കറി പൗഡറും ലഭിക്കാൻ വൈകിയത് കിറ്റ് വിതരണം വൈകാൻ കാരണമായി.