കൊച്ചി.മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കേസെടുക്കാൻ മടിക്കുന്നു, മാസപ്പടി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
നിയമോപദേശം തേടിയിട്ടുണ്ട്.
മാസപ്പടി വിവാദത്തിൽ യുഡിഎഫ് നേതാക്കളുടെ പേര് ഉയർന്നതോടെ
കോൺഗ്രസ് ഉൾവലിഞ്ഞെന്നായിരുന്നു ആക്ഷേപം. ഇ ആരോപണം പൂർണമായും തള്ളുകയാണ് പ്രതിപക്ഷ നേതാവ്. വിജിലൻസ് നടപടി ഇല്ലാത്തതിനാൽ മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നേരിട്ട് കോടതിയെ സമീപിക്കും.
മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പൊതു
പ്രവർത്തകൻ ഗിരീഷ് ബാബുവും അറിയിച്ചു. കേസില്‍ കോടതി വാദം കേട്ടില്ലെന്നാണ് ആക്ഷേപം.
മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിജിലൻസ് കോടതി തള്ളിയത്.