ഉപതെരഞ്ഞെടുപ്പിന് എട്ടു ദിവസം , പ്രചാരണം ഊർജിതമാക്കി മുന്നണികൾ

Advertisement

പുതുപ്പള്ളി. ഉപതെരഞ്ഞെടുപ്പിന് എട്ടു ദിവസം മാത്രം അവശേഷിക്കേ പ്രചാരണം ഊർജിതമാക്കി മുന്നണികൾ. മണ്ഡല പര്യടനം പൂർത്തിയാകുമ്പോൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഇടതു വലതുമുന്നണികൾ.
ഓണത്തിരക്കിന്റെ പശ്ചാത്തലത്തിൽ രണ്ടുദിവസം പൊതുപരിപാടികൾ ഉണ്ടാവില്ല.

വിവിധ സംഘടനകളുടെ ഓണാഘോഷങ്ങളിൽ സ്ഥാനാർത്ഥികൾ പങ്കെടുക്കും. പൊതുപരിപാടികൾ ഒഴിവുള്ള ഓണ ദിവസങ്ങളിൽ വീടുകളിൽ എത്തിയുള്ള പ്രചാരണത്തിനാകും സ്ഥാനാർത്ഥികൾ മുൻതൂക്കം നൽകുക. അതേസമയം സതിയമ്മയ്ക്കെതിരെ കേസെടുത്തത് അടക്കമുള്ള വിവാദങ്ങൾ കെട്ടടങ്ങാതെ ചർച്ചയാവുകയാണ് പുതുപ്പള്ളിയിൽ.

ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം കോട്ടയം ജില്ലയിൽ നിർത്തിവെച്ച കിറ്റ് വിതരണം ഇനിയും പുനരാരംഭിച്ചില്ല. എല്ലാ വിതരണ കേന്ദ്രങ്ങളിലും കിറ്റുകൾ എത്തിയെങ്കിലും പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ വിതരണം സാധ്യമല്ല. ഇതടക്കം ചർച്ച വിഷയമാക്കിയാണ് മുന്നണികളുടെ ഓണക്കാല പ്രചാരണം.

Advertisement