സംസ്ഥാനത്ത് മുഴുവൻ ഓണക്കിറ്റുകളും ഇന്ന് വിതരണം ചെയ്യും, ഭക്ഷ്യ മന്ത്രി

Advertisement

തിരുവനന്തപുരം.സംസ്ഥാനത്ത് മുഴുവൻ ഓണക്കിറ്റുകളും ഇന്ന് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. കിറ്റ് വിതരണത്തിനായി റേഷൻ കടകൾ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ തുറന്ന് പ്രവർത്തിക്കും. ഇന്ന് വൈകിട്ടോടെ അർഹരായവർ എല്ലാം കിറ്റ് കൈപ്പറ്റണമെന്നും മന്ത്രി അറിയിച്ചു. കിറ്റ് വിതരണം വൈകിയതോൽ പ്രതിപക്ഷം വിമർശനമുയർത്തിയിരുന്നു. വിതരണം പ്രതിസന്ധിയിലാണെന്ന പ്രചാരണം ഭക്ഷ്യ മന്ത്രി നിഷേധിച്ചു.

Advertisement